ഒരു പ്ലാസ്റ്റിക് സ്പൂണ്‍, വില 17000ത്തിലധികം വരും അതായത് 200 ഡോളര്‍. എന്താണ് ഇത്രയും വിലയുള്ള ഈ സ്പൂണിന്റെ പ്രത്യേകത. ലാസ് വെഗാസില്‍ ഇപ്പോള്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ CES-ലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ലോഞ്ചുകളില്‍ ഒന്നായിരുന്നു ഈ സ്പൂണ്‍. ഇതില്‍ ഒരു ബാറ്ററിയുണ്ട്. ഈ സ്പൂണ്‍ ഉപയോഗിച്ച് എന്ത് വിഭവം കഴിച്ചാലും അതില്‍ ഉപ്പുണ്ട് എന്ന പ്രതീതി വരുത്തുകയാണ് ഇത് ചെയ്യുക.
ഇതിന്റെ പിന്നിലെ സാങ്കേതിക വിദ്യ വളരെ ലളിതമാണ് ഇതിലെ ബാറ്ററി സ്പൂണിലെ ലോഹസ്ട്രിപ്പിലേക്ക് വൈദ്യുതി കടത്തിവിടുന്നു. ഇതിലെ വൈദ്യുതി സോഡിയം അയോണുകളെ നാവിലേക്ക് ആകര്‍ഷിക്കുന്നു. ഇത് ഭക്ഷണത്തിന്റെ രുചി നല്ലതാണെന്ന് പ്രതീതിയുണ്ടാക്കുന്നു. ഉപ്പിന്റെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെ തടയുന്നതിനാണ് ഈ സ്പൂണ്‍ ഉപയോഗിക്കുക.
ജപ്പാനിലെ ഏറ്റവും വലിയ ബ്രുവറി കിരിനാണ് ഈ സ്പൂണിന്റെ നിര്‍മാതാക്കള്‍. ആശയം ഗംഭീരമാണെങ്കിലും സ്പൂണിന്റെ അഗ്രം നാവു കൊണ്ട് സ്പര്‍ശിക്കാന്‍ ഇവര്‍ ശുപാര്‍ശ ചെയ്യില്ല, വൈദ്യുതി തന്നെയാണ് കാരണം.
സെസ് മേളയില്‍ സ്പൂണിന് പുറമേ ജെന്നി എന്ന റോബോട്ട് നായയും, കയ്യുള്ള വാക്വം ക്ലീനറും ശ്രദ്ധിക്കപ്പെട്ടു. LG, ഹോണ്ട, സോണി, സാംസങ്, BMW, TCL, ഹിസെന്‍സ്, പാനസോണിക്, ബോഷ് തുടങ്ങിയ ബ്രാന്‍ഡുകള്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്രിഡ്ജുകള്‍, ടിവികള്‍, തുടങ്ങി എല്ലാം പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയാണ് CES.
Discussion about this post