തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിച്ച് സര്‍ക്കാര്‍ . പദ്ധതി അവസാനിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ ആവിഷ്‌കരിച്ച പദ്ധതികളാണ് അവസാനിപ്പിച്ചത്. 2017ലാണ് ഈ പദ്ധതിക്കുള്ള നീക്കം ആരംഭിച്ചത്. 2019 സെപ്റ്റംബറില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു.
സോണ്ട ഇന്‍ഫ്രാടെക് കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തത്. രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. തുടക്കത്തില്‍ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമായിരുന്നു കേരളത്തിന്റെ ലക്ഷ്യം. പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തെങ്കിലും ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞില്ല.
രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് ഇതില്‍ ഒരു മുന്‍ പരിചയവും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്‌കരണമായിരുന്നു കേരളത്തിന്റെ ലക്ഷ്യം. വേസ്റ്റ് ടു എനര്‍ജി വന്നതോടെ ബ്രഹ്‌മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി. ഇത് മാലിന്യ നിര്‍മാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി.
Discussion about this post