രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം. പഴയ അക്കൗണ്ട് ഉടമകളെയും ഇ – കെവൈസിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍, ഈ സൗകര്യം പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും. ഇതിനുപുറമെ, നിലവിലുള്ള ഉപഭോക്താക്കളുടെ ഇ-കെവൈസി,കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.
അടുത്ത ഘട്ടത്തില്‍, റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയവയ്ക്കുള്ള അക്കൗണ്ട് തുറക്കല്‍, പണമടയ്ക്കല്‍, ഇടപാടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇ-കെവൈസി വഴി നല്‍കും. നിലവില്‍ പോസ്റ്റ് ഓഫീസില്‍ ആധാര്‍ ബയോമെട്രിക്‌സ് വഴി 5,000 രൂപ വരെയുള്ള ഇടപാടുകള്‍ മാത്രമേ നടത്തൂ.
സംവിധാനം പോസ്റ്റ് ഓഫീസിലെ ഫിനാക്കിള്‍ സോഫ്‌റ്റ്വെയറിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനുപുറമെ, അക്കൗണ്ട് അവസാനിപ്പിക്കല്‍, കൈമാറ്റം തുടങ്ങിയ മറ്റ് സൗകര്യങ്ങളും ഈ സോഫ്‌റ്റ്വെയറിന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
നവംബര്‍ 26 ന്, പൈലറ്റ് പ്രോജക്ടിന് കീഴില്‍ രാജ്യത്തെ 12 ഹെഡ് പോസ്റ്റ് ഓഫീസുകളിലും 2 സബ് പോസ്റ്റ് ഓഫീസുകളിലും ഇ – കെവൈസി ആരംഭിച്ചിരുന്നു. അതേ സമയം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധാര്‍ വിശദാംശങ്ങള്‍ അടങ്ങിയ എല്ലാ രേഖകളിലും മാസ്‌ക് ചെയ്ത ആധാര്‍ നമ്പറുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നുണ്ട്.
Discussion about this post