തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ സീരിയൽ അണിയറ പ്രവർത്തകനെതിരെ പരാതി. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയ അസിം ഫാസിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സംഭവം. 2024 ജൂലൈ 7 ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കെട്ടിടത്തിൽവച്ചായിരുന്നു അസിം ലൈംഗികാതിക്രമം നടത്തിയത് എന്ന് പരാതിയിൽ പറയുന്നു. ഇവിടെ വച്ച് പിന്നിലൂടെ ഇയാൾ അസിം കെട്ടിപ്പിടിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ സീരിയലിൽ തുടരാൻ കഴിയില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഭയന്ന് യുവതി ഇക്കാര്യം പുറത്തുപറയാതെ ഇരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകാതിരുന്നത് എന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിൽ തിരുവല്ലം പോലീസാണ് കേസ് എടുത്തത്.
Discussion about this post