യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവർ നീങ്ങുന്നത്; സിക്‌സ് അടിക്കാൻ കഴിയില്ലെന്ന് എ വിജയരാഘവൻ

Published by
Brave India Desk

തിരുവനന്തപുരം: രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വാർത്തകളിൽ വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് പിവി അൻവർ സ്വീകരിച്ചതെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവറിന്റെ പ്രതികരണങ്ങളെല്ലാം യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്. വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവറിന്റെ ശ്രമം. പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരിക്കലും അൻവറിന് സിക്‌സ് അടിക്കാൻ കഴിയില്ല. നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.

എല്ലാവർക്കും പ്രതീക്ഷയുണ്ട്. അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണെന്നാണ് എന്ന് പിവി അൻവർ പ്രതികരിച്ചിരുന്നു. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ പറഞ്ഞു. പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണ് എന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ പറഞ്ഞു.

സുജിത് ദാസ് എസ്പിയായിരുന്ന കാലത്താണ് ഇത് എന്ന് അൻവർ ആരോപിച്ചു. ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചാൽ മൂന്ന് പേരുടെയും പേരിൽ കേസെടുക്കുന്നത് പോലുള്ള നടപടികൾ സ്വീകരിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അടക്കമുള്ളവരെ അറിയിച്ചതാണ്. ഈ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം പരസ്യമായി പ്രതികരിച്ചത്.’നിങ്ങൾ തുറന്നു പറയണം ഞങ്ങളെല്ലാവരും കൂടെയുണ്ടാകു’ മെന്ന് ഉന്നത നേതാക്കൾ പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ ഇതേ നേതാക്കൾ പിന്മാറിയെന്നും താൻ വിളിച്ചാൽ ഫോണെടുക്കാതെ ആയെന്നും അൻവർ പറയുന്നു.

സംസാരിക്കേണ്ട കാര്യങ്ങൾ പി ശശിയാണ് പേപ്പറിലാക്കി തന്നത്. അത് ഞാൻ പറയുക മാത്രമാണ് ചെയ്തത്. പാർട്ടി ഏൽപ്പിച്ച ജോലിയാണ് ചെയ്തത്. അതും സ്പീക്കറുടെ അറിവോടെയാണ് എന്നും അൻവർ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.

 

 

Share
Leave a Comment