തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം. കല്ലറ പൊളിച്ച് നീക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സമാധി പൊളിച്ച് ഗോപന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം ഒരുങ്ങുന്നത്.
ഗോപൻ സ്വാമി സമാധി ആയത് തന്നെയാണെന്നാണ് കുടുംബം പറയുന്നത്. പക്ഷെ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെന്റെ മൊഴി. എന്നാൽ കിടപ്പിലായ ഗോപൻ എങ്ങനെയാണ് എഴുന്നേറ്റ് പോയി സമാധിസ്ഥലത്ത് ഇരിക്കുകയെന്നാണ് അയൽക്കാർ ചോദിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പോലീസിനും ഉണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
സമാധിയെക്കുറിച്ചുള്ള പോസ്റ്റർ നേരത്തെ അച്ചടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ കല്ലറ പൊളിച്ച് നീക്കണമെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് പോലീസ്. ശക്തമായ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് പോലീസിന്റെ നീക്കം.
Discussion about this post