ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്ത്യൻ നാവിക സേനയുടെ ഡ്രോൺ തകർന്ന് വീണു. പോർബന്തർ തീരത്ത് ആയിരുന്നു സംഭവം. നാവിക സേനയുടെ യുഎവി ആയ ദൃഷ്ടി 10 ആയിരുന്നു തകർന്ന് വീണത്. സംഭവത്തിൽ നാവിക സേന അന്വേഷണം ആരംഭിച്ചു.
നാവികസേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ പോർബന്തർ തീരത്ത് നടത്തുകയായിരുന്നു. ഇതിനിടെ ആണ് ഡ്രോൺ തകർന്ന് വീണത്. ആകാശത്ത് നിന്നും തകർന്ന് ഡ്രോൺ വെള്ളത്തിലേക്കാണ് വീണത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ആകാശ നിരീക്ഷണത്തിന് വേണ്ടി സജ്ജമാക്കിയ ഡ്രോൺ ആയിരുന്നു ദൃഷ്ടി.
സാങ്കേതിക തകരാറിനെ തുടർന്നാണ് ഡ്രോൺ തകർന്ന് വീണത് എന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. സമുദ്ര നിരീക്ഷണത്തിനായി രണ്ട് ദൃഷ്ടി ഡ്രോണുകളാണ് നാവിക സേന വാങ്ങുന്നത്. ഇന്ത്യൻ നാവിക സേനയും ഡ്രോണുകൾ വാങ്ങിയിട്ടുണ്ട്.
Leave a Comment