ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഭാരതം വീണ്ടും സ്വർണ്ണത്തിന്റെ പക്ഷിയാകുന്ന കാലം വരികയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വ്യാഴാഴ്ച ഷാഹ്‌ഡോൾ ജില്ലയിൽ നടന്ന ഏഴാമത് പ്രാദേശിക വ്യവസായ കോൺക്ലേവിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് വികസനം പിന്നോക്കം നിന്നിരുന്ന ഷാഹ്‌ഡോൾ, അനുപ്പൂർ, ഉമരിയ തുടങ്ങിയ മതപരമായി പ്രാധാന്യമുള്ള പ്രദേശങ്ങൾ ഇപ്പോൾ സമഗ്രമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി യാദവ് പറഞ്ഞു . സന്തുലിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി “അനന്ത സാധ്യതകളുടെ നാട്” എന്ന പ്രമേയമുള്ള ഏഴാമത് പ്രാദേശിക വ്യവസായ കോൺക്ലേവ് ഷാഹ്‌ഡോളിൽ സംഘടിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഗണ്യമായ വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. ആഗോളതലത്തിൽ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിന്നു അന്ന് നാം. നമ്മുടെ ആന്തരിക ശക്തികളും അനന്ത സാധ്യതകളും തിരിച്ചറിഞ്ഞുകൊണ്ട്, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്.
ഒരു യോദ്ധാവ് രാഷ്ട്രത്തിനുവേണ്ടി എല്ലാം സമർപ്പിക്കുന്നതുപോലെ, ഒരു സംരംഭകൻ നിരവധി കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. എല്ലാവരും അവരവരുടെ കടമകൾ ഉത്സാഹത്തോടെ നിറവേറ്റിയാൽ, അത് എല്ലാവർക്കും പ്രയോജനപ്പെടുകയും രാഷ്ട്രത്തിന്റെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അവനവന് വേണ്ടി മാത്രം ജീവിക്കുന്ന ഒരു വ്യക്തി ജീവിക്കുന്നെ ഇല്ല, മറ്റുള്ളവർക്ക് കൂടെ വേണ്ടി ജീവിക്കുമ്പോഴാണ് ഒരു വ്യക്തി ജീവിക്കുന്നതായി പറയാൻ പറ്റുന്നത്. മോഹൻ യാദവ് കൂട്ടിച്ചേർത്തു.
Discussion about this post