ബെംഗളൂരുവില്‍ നിന്നുള്ള യൂട്യൂബറായ ഇഷാന്‍ ശര്‍മ്മ സൊമാറ്റൊയുമായി നടത്തിയ ഒരു രസകരമായ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്.
ശര്‍ക്കരയിട്ട ചായയാണ് ഇഷാന്‍ ശര്‍മ്മ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, കിട്ടിയതോ മധുരമില്ലാത്ത ചായയും. എന്നാല്‍, ഇതിനേക്കാളേറെ ഇഷാന് രസകരമായി തോന്നിയത് ഇതറിയിച്ചപ്പോഴുള്ള പ്രതികരണമാണ്. ‘തനിക്ക് ഇപ്പോള്‍ ഈ ചായ കുടിക്കാനാവില്ല’ എന്നാണ് ഇഷാന്‍ തന്റെ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, കസ്റ്റമര്‍ സര്‍വീസില്‍ നിന്നും പറയുന്നത്, മാത്രമല്ല, ശര്‍ക്കരയുടെ പൈസ റീഫണ്ട് ചെയ്ത് തരാമെന്നും പറയുന്നുണ്ട്.
‘മധുരമില്ലാത്ത ചായ കുടിക്കാന്‍ തനിക്ക് കഴിയില്ല’ എന്നാണ് ഇഷാന്‍ മറുപടി നല്‍കുന്നത്. അതിന് തിരികെ വന്ന മെസ്സേജാണ് കൂടുതല്‍ രസകരം. . ‘രാവിലെ എങ്ങനെ അനുഭവപ്പെടും എന്ന് എനിക്കറിയാം, ചായയില്ലെങ്കില്‍ അത് നിങ്ങളെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കും’ എന്നാണ് കസ്റ്റമര്‍ സര്‍വീസില്‍ നിന്നുള്ള മെസ്സേജ്.
‘ദയവായി സര്‍..! ഇന്നത്തേക്ക് ഈ ചായ കുടിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു! നിങ്ങള്‍ക്ക് ഇങ്ങനെ ഫീല്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും മെസ്സേജില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വളരെ പെട്ടെന്നാണ് സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. അടുത്ത ഒരു സുഹൃത്ത് നല്‍കുന്ന പിന്തുണയാണ് സൊമാറ്റോ തനിക്ക് നല്‍കിയത് എന്നാണ് ഇഷാന്‍ പറയുന്നത്. അതേസമയം, സൊമാറ്റോയും പോസ്റ്റിന് കമന്റ് നല്‍കി. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post