കുരുമുളക് പല ഭക്ഷണങ്ങളിലും ചേര്‍ക്കാറുണ്ട്. ഇത് അതിന് നല്ല രുചിയും മണവുമൊക്കെ നല്‍കുന്നു എന്നാല്‍ ഈ ഒരു ഉദ്ദേശം മാത്രമേ കുരുമുളക് ഉപയോഗത്തിനുള്ളോ. അല്ലെന്നതാണ് ഉത്തരം എന്തൊക്കെയാണ് കുരുമുളക് ചേര്‍ക്കുന്നതിന്റെ നേട്ടങ്ങളെന്ന് നോക്കാം.
മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് വിതറുന്നത് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ തടയാനും സഹായിക്കുന്നു. ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാന്‍ കഴിയുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.
ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കാനും സഹായിക്കും. കുരുമുളകില്‍ ആന്റി ബാക്ടീരിയല്‍, ആന്റി- ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറിയെ കത്തിച്ചു കളയാന്‍ കുരുമുളകിലെ പൈപ്പറിന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കുരുമുളക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.








