ന്യൂയോർക്ക് : ഭൂമിയിലെ മനുഷ്യർ തന്നെയാണ് അന്യഗ്രഹ ജീവികൾ എന്ന വെളിപ്പെടുത്തലുമായി മാർക്ക് ക്രിസ്റ്റഫർ ലീ. അന്യഗ്രഹ ജീവികളെക്കുറിച്ച് മനുഷ്യർ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികൾക്ക് പരിണാമം സംഭവിച്ചാണ് മനുഷ്യർ ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾക്കിടെയാണ് നിർണായക വെളിപ്പെടുത്തലുമായി ക്രിസ്റ്റഫർ ലീ രംഗത്ത് എത്തിയത്.
പുരാതന അന്യഗ്രഹ ജീവി സിദ്ധാന്തം എന്ന പേരിൽ ( തിയറി ഓഫ് ആൻഷ്യന്റ് ഏലിയൻസ്) തയ്യാറാക്കിയ പഠനത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്. അന്യഗ്രഹ ജീവികൾ നമ്മുടെ പൂർവ്വികരാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇതോടൊപ്പം അദ്ദേഹം ചേർക്കുന്നു. പുരാതന അന്യഗ്രഹ ജീവികൾ ആണ് മനുഷ്യരെ നിർമ്മിച്ചത്. അതുകൊണ്ടാണ് ഈ ഭൂമിയിലെ മറ്റ് ജീവജാലങ്ങളിൽ നിന്നും നാം വ്യത്യാസപ്പെട്ടിരിക്കുന്നതും.
ഭൂമിയ്ക്ക് പുറത്തുള്ള ചില ജീവജാലങ്ങൾ അന്യഗ്രഹ ജീവികൾ നടത്തിയ മനുഷ്യരുടെ നിർമ്മിതിയിൽ അനാവശ്യ ഇടപെടൽ നടത്തി. ഇതിന്റെ ഫലമായിട്ടാണ് മനുഷ്യരുടെ ജനിതക ഘടന മാറിയത്. ഈ ഇടപെടലുകളെ ദോഷമായിട്ട് വേണം ചില സമയങ്ങളിൽ വിലയിരുത്താൻ. ചിലപ്പോഴെല്ലാം നമ്മുടെ ഡിഎൻഎയിൽ നിന്ന് പല ഭാഗങ്ങളും നഷ്ടമാകാൻ ഇത് ഇടയാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് മോളിക്യൂളാർ ബയോളജിസ്റ്റ് ആയ ഡോ.ഫ്രാൻസിസ് ക്രിക്ക്‌ന്റെ നിരീക്ഷണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാൻസ്‌പേർമിയ എന്ന സിദ്ധാന്തത്തിൽ ക്രിക്ക് വിശ്വസിച്ചിരുന്നു. മറ്റൊരു ഭൂമിയിൽ നിന്നുള്ള ബുദ്ധിജീവികളാണ് ഭൂമിയിൽ ജീവൻ കൊണ്ടുവന്നത് എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ബൈബിളിൽ നിന്നും ചില സന്ദർഭങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും അല്ലെങ്കിലും നമ്മൾ അന്യഗ്രഹ ജീവികൾ തന്നെയെന്നും അദ്ദേഹം പറയുന്നു.
Discussion about this post