വിഎസ് അച്യൂതാനന്ദന് തെരഞ്ഞെടുപ്പില്‍ മത്സപിക്കാതെ മാറി നില്‍ക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് . തെരഞ്ഞെടുപ്പില്‍ വിഎസും പിണറായിയും ഒരുമിച്ച് മത്സരിച്ചാല്‍ അത് തിരിച്ചടിയാകും. വിഎസ് മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് അച്യുതാനന്ദന് നേതൃത്വം നല്‍കണമെന്നും ലോറന്‍സ് ആവശ്യപ്പെട്ടു.
വിഎസ അച്യുതാനന്ദന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിണറായിയും വിഎസും മത്സരിക്കണമെന്നാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഎസ് മത്സരിക്കാതെ മാറി നില്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇത്തരം തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് വിഎസ് മത്സരിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
Discussion about this post