ശാരദ ചിട്ടിഫണ്ട് കേസില്‍ നളിനി ചിദംബരത്തിന് സിബിഐ നോട്ടിസ് അയച്ചു.മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യയാണ് നളിനി.മാര്‍ച്ച് 10 ന് കൊല്‍ക്കത്തയിലെ സിബിഐ ഓഫിസില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടിസ്.
നേരത്തെ സിബിഐ സമര്‍പ്പിച്ചിട്ടുള്ള ആറാം അനുബന്ധ കുറ്റപത്രത്തില്‍ നളിനി ചിദംബരത്തിന്റെ പേരു പരാമര്‍ശിച്ചിരുന്നു.എന്നാല്‍ പ്രതിയായോ സാക്ഷിയായോ അല്ല നളിനിയുടെ പേര് പരാമര്‍ശിച്ചത്.എന്നാല്‍ വിവാദ ചാനല്‍ ഇടപാടില്‍ ചില കാര്യങ്ങള്‍ അറിയും എന്ന് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നോട്ടിസ് അയച്ചത്.
നളിനി ശാരദാ അക്കൗണ്ടില്‍ നിന്ന് പെയ്ഡ് ചെയ്തെന്ന ശാരദ ചിട്ടി ബോസ് സുദീപ്ത സെന്‍ അവകാശവാദ മുന്നിയിച്ചിരുന്നു.
Discussion about this post