എന്താണ് കെ വൈ സി രേഖകള്‍ മാസ്‌ക് ചെയ്യുന്നതിന്റെ ഗുണം. ഇത്തരം രേഖകള്‍ മാസ്‌ക് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ഡാറ്റാ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്തുന്നതിനായാണ് കെവൈസി രേഖകളിലെ സുപ്രധാന വിവരങ്ങള്‍ മായ്ക്കാന്‍ സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്‌സ് രജിസ്ട്രി നിര്‍ദേശിച്ചത്. ഇതോടെ പാന്‍ നമ്പറുകള്‍ പോലുള്ള പൂര്‍ണ്ണ കെവൈസി വിവരങ്ങള്‍ ഇനി ദൃശ്യമാകില്ല. പകരം, അവസാനത്തെ നാല് അക്കങ്ങള്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
പുതിയ സംവിധാനപ്രകാരം ധനകാര്യ സ്ഥാപനങ്ങളുടെ നിലവിലെ സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഈ മാറ്റം പൂര്‍ണ്ണമാകൂ. വലിയ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സാഹചര്യം ഉണ്ടെങ്കിലും, ചെറുതും ഇടത്തരവുമായ കമ്പനികള്‍ അവരുടെ സിസ്റ്റം പെട്ടെന്ന് പരിഷ്‌കരിക്കുന്നത് ബുദ്ധിമുട്ടാണ്. ഒക്ടോബറില്‍ യുഎസ് ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റി, 815 ദശലക്ഷം ഇന്ത്യക്കാരുടെ വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്കായി ലഭ്യമാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതില്‍ നിന്ന് സംരക്ഷിക്കുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മാസ്‌കിംഗ് അവതരിപ്പിച്ചിരുന്നു. പൂര്‍ണ്ണമായ ആധാര്‍ നമ്പര്‍ ആവശ്യമായേക്കാവുന്ന സര്‍ക്കാര്‍ ആനുകൂല്യ ഇടപാടുകള്‍ ഒഴികെ, സാധാരണ ആധാര്‍ കാര്‍ഡ് പോലെ തന്നെ സ്ഥിരീകരണ ആവശ്യങ്ങള്‍ക്കായി മറച്ച ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന പദ്ധതിയാണിത്.
Discussion about this post