ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബരാമുള്ളയിലെ സോപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആണ് ജീവൻ നഷ്ടമായത്.
സോപോരിലെ സലൂരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയതായിരുന്നു സേനാംഗങ്ങൾ. തിരച്ചിലിനിടെ ഭീകരരുടെ താവളം സേനാംഗങ്ങൾ കണ്ടെത്തി. ഇവിടെ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു ഭീകരരുടെ ആക്രമണം ഉണ്ടായത്.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ജവാന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ മറ്റ് സേനാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർക്കായി പ്രദേശത്ത് പരിശോധന തുടരുകയാണ്.
Discussion about this post