മണിപ്പൂർ: ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അനാവശ്യ പ്രചാരണങ്ങൾ മുളയിലേ നുള്ളി ജനതാദൾ യുണൈറ്റഡ്. ജെ ഡി യു വിന്റെ ഒരേയൊരു എം എൽ എ ബി ജെ പി ക്കുള്ള പിന്തുണ പിൻവലിച്ചെന്ന വാർത്തയെ തുടർന്ന് മണിപ്പൂർ യൂണിറ്റ് പ്രസിഡന്റിനെ പുറത്താക്കിയതായി അറിയിച്ച് ജനതാദൾ (യുണൈറ്റഡ്) . സംസ്ഥാനത്തെ ഏക ജെഡിയു എംഎൽഎയായ എംഡി അബ്ദുൾ നാസിർ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് പ്രവൃത്തിച്ചതിനെ തുടർന്നാണ് പുറത്താക്കൽ.
അച്ചടക്കമില്ലായ്മ മൂലമാണ് എം എൽ എ യെ പുറത്താക്കിയതെന്ന് ജെഡിയുവിന്റെ ദേശീയ വക്താവ് രാജീവ് രഞ്ജൻമാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നത് പാർട്ടി തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
“എൻഡിഎയെ ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ പാർട്ടി ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എം എൽ എ യുടെ ഈ പിന്തുണ പിൻവലിക്കൽ ബി ജെ പി യെ ഒരുതരത്തിലും ബാധിക്കില്ല. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 37 സീറ്റുകളും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയുള്ളതിനാൽ ഈ പിൻവലിക്കൽ ബിരേൻ സിംഗ് സർക്കാർ സുരക്ഷിതരാണ്.
Discussion about this post