എറണാകുളം: താൻ സ്വയം ലൈംഗിക ശേഷി നിർത്തലാക്കിയെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. തനിക്ക് കുട്ടികൾ ഉണ്ടാകില്ല. സ്വയം ഷണ്ഡനായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
എനിക്ക് ശേഷം ഒരിക്കലും അടുത്ത തലമുറ ജനിക്കുകയില്ല. അതിനുള്ളതെല്ലാം ഞാൻ ചെയ്തുവച്ചിട്ടുണ്ട്. എനിക്ക് ലൈംഗികശേഷിയില്ല. അത് ഞാൻ തന്നെ ഇല്ലാതാക്കി. എന്റെ പുതിയ ചിത്രം നിർമ്മിക്കുന്ന ഡോ. ബിജു എബ്രഹാമിന്റെ അടുത്ത് കൊണ്ടുപോയി സ്വയം ആർജ്ജിച്ചെയുത്ത ഇറക്ടയിൽ ഡിസ് ഫംഗ്ഷൻ എന്ന രീതി പരിശോധിപ്പിച്ചു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്. ലൈംഗിക ശേഷം നിഷ്‌ക്രിയമായി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞത്.
ഇനി എനിക്ക് പേടിക്കാനില്ല. ഉദ്ദീനപം ഉണ്ടെങ്കിലല്ലേ പേടിക്കാനുള്ളൂ. ഞാൻ സ്വന്തമായി എന്നെ ഷണ്ഡനാക്കിയിരിക്കുന്നു. ഇതിൽ എനിക്ക് അഭിമാനമുണ്ട്. ഏറ്റവും കൂടുതൽ ഊർജ്ജം പുറത്തുപോകുന്നത് സെമനിൽ നിന്നാണ്. അതുകൊണ്ടാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നത്. കൗമാരക്കാരിൽ ഈ ഊർജ്ജം നിരന്തരം നഷ്ടപ്പെടുന്നു. അതിനാലാണ് കൗണ്ട് കുറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post