ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസുമായി ഇത്തിഹാദ് റെയില്‍. ഇതോടെ ദുബായില്‍ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിറ്റില്‍ എത്താന്‍ സാധിക്കും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. അല്‍ഫയ ഡിപ്പോയില്‍ വെച്ച് നടന്ന ഇത്തിഹാദ് റെയിലിന്റെ നേതൃത്വത്തിലുള്ള ചടങ്ങിലാണ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചത്.
മികച്ച യാത്രാനുഭവം നല്‍കിക്കൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും ഈ അതിവേഗ റെയില്‍പാത കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് അതിവേഗ ട്രെയിന്‍ സര്‍വീസ് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതിവേഗ ട്രെയിന്‍ പദ്ധതിയെ അഭിനന്ദിച്ച് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തി. ‘ഈ അതിവേഗ ട്രെയിന്‍ സര്‍വീസ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. ദൂരം കുറയ്ക്കാനും സമയം ലാഭിക്കാനും അതിലൂടെ കൂടുതല്‍ ശോഭനമായ ഭാവിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,” അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം, അതിവേഗ ട്രെയിന്‍ പദ്ധതിയ്ക്ക് പിന്നാലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും.
Discussion about this post