ടെൽ അവീവ് : വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രായേലും. ഇതിന്റെ ഭാഗമായി നാല് ബന്ദികളെ ഹാമാസ് ഇന്ന് മോചിപ്പിക്കും. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽ ബാഗ് എന്നിവരെയാകും ഹാമാസ് ഇന്ന് മോചിപ്പിക്കുക. ഇസ്രയേലും ഇന്ന് 180 തടവുകാരെ മോചിപ്പിക്കും.
ആദ്യ ഘട്ടത്തിൽ മൂന്ന് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു, ഡോറോൻ സ്‌റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരായിരുന്നു മോചിപ്പിക്കപ്പെട്ടത്. തുടർന്ന് ഇസ്രായേൽ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു
ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത് ജനുവരി 19 നാണ്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായത്. 15 മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്.
Discussion about this post