ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂലൈ ഒന്നുമുതലാണ് ഇതു സംബന്ധിച്ച പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനിമുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ പാക്കേജിംഗില്‍ അച്ചടിച്ച ഒരു ബാര്‍കോഡിലോ ക്വിക്ക് റെസ്പോണ്‍സ് കോഡിലോ അതിന്റെ കനം, നിര്‍മ്മാതാവിന്റെ പേര് എന്നിവയുള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കേണ്ടതുണ്ട്.
2016 ലെ അപെക്‌സ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് പ്രകാരം 120 മൈക്രോണില്‍ താഴെ കനമുള്ള നിരോധിത ക്യാരി ബാഗുകളുടെ വിപണിയിലെ സാന്നിധ്യത്തെക്കുറിച്ച് ഇതുവഴി കര്‍ശനമായ നിരീക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും.
ബാര്‍കോഡില്‍ വിവരങ്ങള്‍ നല്‍കുന്നത് ലംഘിച്ചാല്‍ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം് നടപടിയെടുക്കാന്‍ വ്യവസ്ഥയുണ്ട്. നിയമപ്രകാരം, അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം. തുടരുകയാണെങ്കില്‍, ആദ്യത്തെ അത്തരം ലംഘനത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷമുള്ള ഓരോ ദിവസത്തിനും 5,000 രൂപ വരെ അധിക പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.










Discussion about this post