Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരിചയമുള്ള എല്ലാ സ്ത്രീകളോടും “കാറുണ്ട് ചെറിയ കളി കളിച്ചിട്ട് പോയാലോ” എന്ന് ചോദിക്കുന്ന സ്ത്രീലമ്പടൻ; ഡിവൈഎഫ്ഐ നേതാവ് സുജിത്തിനെതിരെ മാദ്ധ്യമപ്രവർത്തക

by Brave India Desk
Jan 27, 2025, 04:27 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഡിവൈഎഫ്ഐ നേതാവും അധ്യാപകനും എഴുത്തുകാരനുമായ സുജിത്ത് കൊടക്കാടിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മാദ്ധ്യമപ്രവർത്തക ശരണ്യ എം ചാരു പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

പരിചയപ്പെടുന്ന എല്ലാ സ്ത്രീകളുമായും സെക്‌സ് ചെയ്യണമെന്ന പ്രത്യേക മാനസികാവസ്ഥ ഉള്ള വ്യക്തിയാണ് സുജിത്ത് കൊടക്കാടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തനിക്ക് പോലും ഇയാളിൽ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ശരണ്യ പറയുന്നു. പുരോഗമനം പറയുന്ന അതേ വായ കൊണ്ട് ‘കളി’ ചോദിച്ചു നടക്കുന്ന ഒരു സ്ത്രീലമ്പടൻ ആണ് സുജിത്ത് കൊടക്കാട് എന്നും ഇവർ പറയുന്നുണ്ട്. ഇയാൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് പോലും അടിയന്തരമായി കൗണ്സിലിങ് നൽകേണ്ടതുണ്ട് എന്നത് കൊണ്ട് ചൈൽഡ്‌ ലൈനിനെ സമീപിക്കുന്നത് ആലോചനയിൽ ഉണ്ടെന്നും മാദ്ധ്യമപ്രവർത്തക വ്യക്തമാക്കുന്നു.

Stories you may like

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ശരണ്യ എം ചാരു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്,

ഇനി ഞങ്ങൾക്ക് ചിലത് പറയാൻ ഉണ്ട്. സുജിത്ത് കൊടക്കാടിനെതിരെ നടന്നത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ നടന്ന ട്രാപ്പ് ആണെന്ന് അയാൾ ആരോടൊക്കെയോ പറഞ്ഞതായിട്ടറിഞ്ഞു. അതിൽ വ്യക്തത വരുത്താനാണ് ഈ പോസ്റ്റ്.

സുജിത്ത് കൊടക്കടിനെതിരെ പാർട്ടിക്കും ഡിവൈഎഫ്ഐയ്ക്കും പരാതി കൊടുത്തത്‌ ഇയാൾ ഉപദ്രവിച്ച, ഉപദ്രവിക്കാൻ ശ്രമിച്ച സ്ത്രീകളും ഗ്രൂപ്പ്‌ എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസ് എന്ന ഗ്രൂപ്പുമാണ്. ഞങ്ങൾക്ക് ആർക്കും ഇത്തരം വിഷയങ്ങളിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കുന്നു. സ്ത്രീപക്ഷമാണ് ഇത്തരം വിഷയങ്ങളിലെ ഞങ്ങളുടെ രാഷ്ട്രീയം, ഞങ്ങൾക്ക് മുന്നിൽ എത്തുന്ന സ്ത്രീകളും തെളിവുകളുമാണ് ഞങ്ങളുടെ നിലപാട്.

സുജിത്തിന്റെ വിഷയത്തിലെ ആദ്യ പരാതി സർവൈവർ ആദ്യം വന്നു പറയുന്നത് എന്നോടാണ്. ഈ വൃത്തികെട്ടവൻ അവരുടെ ഏറ്റവും മോശം അവസ്‌ഥയിൽ സഹായിക്കാൻ എന്ന വ്യാജേന കൂടെ ചേർന്ന് അവരെ പ്രണയം പറഞ്ഞു മാനിപ്പുലേറ്റ് ചെയ്ത് അവരുടെ No പോലും വകവയ്ക്കാതെ പീഡിപ്പിച്ച ശേഷം, അത് വീഡിയോ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും, സെക്‌സ് മാത്രം ആവശ്യമുള്ള ഇവൻ “കാറുണ്ട് നമുക്കൊരു ചെറിയ കളി കളിക്കാം” എന്നു പറഞ്ഞു പിന്നീട് വിളിക്കുമ്പോൾ അവർ അവഗണിച്ചാൽ ഈ വീഡിയോ അവർക്ക് തന്നെ അയച്ചു കൊടുക്കുന്നു എന്നും, മറ്റനേകം സ്ത്രീകളുടെ വീഡിയോസ് ഇയാളുടെ 3 ഫോണുകളിൽ ഒന്നിൽ ഉള്ളത് അവർ കണ്ടിട്ടുള്ളതായുമാണ് എന്നോടവർ പറഞ്ഞത്. ആ വീഡിയോ പുറത്തു വന്നാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നും സഹായിക്കണമെന്നും പറഞ്ഞ ആദ്യ ആളിൽ നിന്നാണ് ഇയാൾക്കെതിരെയുള്ള ഓരോ തെളിവും വെളിപ്പെടുത്തലും തുടങ്ങുന്നത്.

സുജിത്തിനെ കഴിഞ്ഞ രണ്ട് വർഷമായി അറിയാവുന്ന ആൾ എന്ന നിലയിലും, ഇയാൾ എന്നോട് പോലും 4 തവണ വളരെ പച്ചയ്ക്ക്, അതും ഒരു കല്യാണ വീട്ടിൽ വച്ചു പോലും “കാറുണ്ട് ചെറിയ കളി കളിച്ചിട്ട് പോയാലോ” എന്ന് ചോദിച്ചിട്ടുണ്ട് എന്നത് കൊണ്ടും, ആദ്യ മൂന്ന് തവണയും താത്പര്യമില്ലെന്ന് പറഞ്ഞിട്ടും നാലാം തവണയും ചോദിക്കാനുള്ള ധൈര്യം അവനുണ്ടായിരുന്നു എന്നത് കൊണ്ടും, ഇവന്റെ മുൻകാല ബന്ധങ്ങളിലെ ഒക്കെ സ്‌ത്രീകളുടെ പേരുകൾ മറ്റുള്ളവരോട് പറയുന്ന അതിൽ ഓർഗാസം കണ്ടെത്തുന്ന ഒരാൾ ആണ് ഇവൻ എന്ന് അറിയാവുന്ന കൊണ്ടും കേട്ടത് എനിക്ക് വലിയ ഞെട്ടൽ ആയില്ലെങ്കിലും, ഇയാളുടെ ബന്ധങ്ങളിൽ പലതും കൺസെന്റ് മാനിപ്പുലേഷനിലൂടെ ഉള്ളതും, ഇയാൾ അതിന്റെ വീഡിയോസ് എടുത്തു സൂക്ഷിക്കുകയും ചാറ്റ് സ്ക്രീൻ റെക്കോർഡ് ചെയ്യുകയും, കോളുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ഒക്കെ ചെയ്യുന്ന ഒരു പക്കാ വുമണൈസർ ആണെന്ന തിരിച്ചറിവ്‌ എന്നെ ഞെട്ടിച്ചു കളഞ്ഞിട്ടുണ്ട്. ആ വീഡിയോസ് പുറത്തു വന്നാൽ ഞാൻ മരിച്ചു കളയും എന്നാണ് ആ സ്ത്രീ എന്നോട് പറഞ്ഞത്. അതോടെയാണ് ഇയാൾ തന്നെ നേരത്തെ പറഞ്ഞ ലിസ്റ്റിലെ പേരുകൾക്ക് പിന്നാലെ ഞാനും അവരും പോകുന്നത്. ഞങ്ങൾ കണ്ടെത്തിയതും അറിഞ്ഞതുമായ കാര്യങ്ങൾ ഗ്രൂപ്പ് എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലൻസിൽ അറിയിച്ചപ്പോൾ അവിടെ നിന്ന് കിട്ടിയ പിന്തുണയാണ് പിന്നീട് ഉണ്ടായ നടപടികൾക്ക് എല്ലാം കാരണം. ഇന്നലെ ഉണ്ടായ പാർട്ടി നടപടിയല്ല അതിൻ്റെ തുടക്കം, അതിനും മുന്നേ തന്നെ, കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്ലിൽ നിന്ന്, ഇനി വരാനിരിക്കുന്ന മാതൃഭൂമി “ക” ഫെസ്റ്റിൽ നിന്നൊക്കെ ഇയാളെ ഞങ്ങളുടെ കൂട്ടായ ഇടപെടലിന്റെ ഭാഗമായി നീക്കിയിട്ടുണ്ട്.

ഞെട്ടിക്കുന്നതായിരുന്നു ഇയാൾ ഉപദ്രവിച്ച ഓരോ ആളിന്റെയും അനുഭവങ്ങൾ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇയാൾക്ക് ബന്ധങ്ങൾ ഉണ്ട്. എല്ലാ ഇടത്തും ഒരേ രീതി, ഒരേ മാനിപ്പുലേഷൻ, ഒരേ സംസാരം. ഞാൻ കൂടെ ഉണ്ടാകും ഇട്ടിട്ട് പോകില്ലെന്ന ഡയലോഗിൽ തുടങ്ങുന്ന ബന്ധങ്ങൾ സെക്‌സിന് വേണ്ടി മാത്രമുള്ളതാണ്. പരിചയപ്പെടുന്ന എല്ലാ സ്ത്രീകളുമായും സെക്‌സ് ചെയ്യണമെന്ന പ്രത്യേക മനസീകാവസ്ഥ ഉള്ള വ്യക്തിയാണ് ഇയാൾ. പരിചയപ്പെട്ട എല്ലാ സ്ത്രീകളുമായും സെക്‌സ് ചെയ്തിട്ടില്ലേ, അങ്ങനെ അല്ലാത്ത ഒരാൾ എങ്കിലും ഉണ്ടായിക്കോട്ടെ സുഹൃത്തായിട്ട് എന്ന് ഇയാൾ ‘കളി’ ചോദിച്ച ഒരു ദിവസം ഞാൻ തന്നെ ഇയാളോട് പറഞ്ഞിട്ടുണ്ട്. ഇയാൾക്ക് താത്പര്യം തോനുന്ന സ്ത്രീകളോട് എന്തു പറയണം, അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ കൃത്യമായി അറിയാവുന്ന പക്കാ മാനിപ്പുലേറ്റഡ് വുമണൈസറാണിയാൾ, അതുകൊണ്ട് തന്നെ പല സ്ത്രീകളും ചതി മനസ്സിലാക്കുന്നത് പോലും വൈകിയാണ്. ഇയാൾക്ക് വേണ്ടത് സെക്‌സ് മാത്രമാണ്. അതുകൊണ്ട് തന്നെ ഒരു ബന്ധത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോയാലും ആദ്യത്തേത് അവിടെ നിലനിർത്തും. രണ്ട് കാരണങ്ങൾ ഉണ്ട് ഇതിന്, ഒന്ന് ഉപേക്ഷിച്ചു പോകുന്നു എന്ന ഫീൽ ഉണ്ടാക്കാതെ കൂടെ തന്നെ ഉണ്ടെന്ന് തോന്നിപ്പിക്കുക വഴി ഏത് സമയത്തും വീണ്ടും കളി ചോദിക്കാനുള്ള സ്‌പെയ്‌സ് നിലനിർത്താൻ, രണ്ട് അവരെതിരായാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ. അന്വേഷിച്ചു വന്നപ്പോൾ ഇയാളുടെ തിരഞ്ഞെടുപ്പുകൾക്ക് എല്ലാം ഏറെ കുറെ ഒരേ സ്വഭാവമാണ്. കെണിയിൽ വീണ സ്ത്രീകളെല്ലാം ഒന്നുകിൽ ലൈഫിൽ വല്ലാതെ സ്‌ട്രഗിൽ ചെയ്യുന്നവർ ആയിരിക്കും, അല്ലെങ്കിൽ കുടുംബപരമായോ പേർസണൽ ആയോ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരായിരിക്കും. മിക്കവാറും എല്ലാരും കല്യാണം കഴിഞ്ഞവരുമായിരിക്കും. നാളെ ഇവരിൽ ആരും ഇയാൾക്കെതിരെ ഒന്നും ചെയ്യില്ലെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ഈ രീതി. ചാറ്റ് സ്ക്രീൻ റെക്കോർഡ് ചെയ്യൽ, കോൾ റെക്കോർഡ് ചെയ്യൽ, വീഡിയോ പിടിത്തം ഒക്കെ എങ്ങാനും ആളുകൾ ഇയാൾക്കെതിരെ തിരഞ്ഞാൽ അന്നേരം ഉപയോഗിക്കാനുള്ള പ്ലാൻ ബി ആണ്…

ഇയാൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ലെന്നും ചെറുവത്തൂർ ട്യൂഷൻ സെന്റർ നടത്തിയ കാലം മുതൽക്ക് ഇതാണ് രീതി എന്നും അറിഞ്ഞപ്പോൾ വർഷങ്ങൾ പിന്നിലേക്ക് പോയാൽ എണ്ണം ഇതിലും കൂടുമെന്ന് ഞങ്ങൾക്ക് ഉറപ്പായി. തത്ക്കാലം ആ വഴിക്ക് പോകാതെ മുന്നോട്ട് പോയപ്പോൾ ആണ് ഇയാൾ കപ്പിൾ സ്വാപിങ്ന് ( അതായത് ഭാര്യയേയും ഭർത്താവിനെയും വച്ചു മാറുന്ന പരിപാടി) താത്പര്യം ഉണ്ടോ എന്ന് ചോദിച്ച ഒരു സ്ത്രീ എന്നോട് സംസാരിക്കുന്നത്. അത് പക്ഷെ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. നിന്റെ ഭാര്യയുടെ അനിയത്തിയെ വിളിക്കെടാ എന്നാണ് അവർ അയാൾക്ക് കൊടുത്ത മറുപടി. ഇയാളെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (KLF) നിന്ന് മാറ്റുന്നതിന് ഗ്രൂപ്പിന് പുറമേ സർവൈവേഴ്‌സ് ഡിസി ബുക്സിലേക്ക് നേരിട്ടയച്ച മെയിലുകളിൽ ഒന്നിൽ ഈ കാര്യം കൃത്യമായി അവർ പറഞ്ഞിട്ടുണ്ട്. ഇയാൾ പറഞ്ഞു നടക്കും പോലെ, സുജിത്ത് കൊടക്കാട് എന്ന പേര് ലിസ്റ്റിൽ അവസാനം വച്ചത് കൊണ്ടല്ല KLF ലെ മൂന്ന് സെഷനുകളിൽ ഇയാൾ പങ്കെടുക്കാത്തത്. DC Books ലേക്ക് പോയ കൃത്യവും ശക്തവുമായ പരാതിയുടെ അടിസ്ഥാനത്തിലാണ് അവർ ഇയാളെ സെഷനുകളിൽ നിന്ന് നീക്കി പകരം വേറെ ആളെ ഇട്ടത്. മാതൃഭൂമിക്ക് ഞങ്ങൾ അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന “ക” ഫെസ്റ്റിൽ നിന്നും ഇയാളെ നീക്കിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. ഇതൊന്നും വിശ്വാസം ഇല്ലെങ്കിൽ കഴിഞ്ഞ ആഴ്ച്ച പയ്യന്നൂരിൽ നഗരസഭ സംഘടിപ്പിച്ച പയ്യന്നൂർ സാഹിത്യോത്സവത്തിൽ എന്തു കൊണ്ട് ഇയാളെ പങ്കെടുപ്പിച്ചില്ല എന്നു മാത്രം അതിന്റെ സംഘാടകരോട് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. ഇയാൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് പോലും അടിയന്തരമായി കൗണ്സിലിങ് നൽകേണ്ടതുണ്ട് എന്നത് കൊണ്ട് ചൈൽഡ്‌ ലൈനിനെ സമീപിക്കുന്നത് ഞങ്ങളുടെ ആലോചനയിൽ ഉണ്ട്. കുട്ടികളെ വച്ചു റിസ്‌ക്ക് എടുക്കാൻ സാധിക്കാത്ത കൊണ്ടാണത്.

ഇയാളെ ആരോ ട്രാപ്പ് ചെയ്തു പെടുത്തി, പാർട്ടിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗം എന്നൊക്കെ ഇയാൾ ആരോടൊക്കെയോ പറയുന്നതായറിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, DYFI സംസ്ഥാന സെക്രട്ടറി തുടങ്ങിയവയുടെ തലപ്പത്തിരിക്കുന്നവർക്ക് കിട്ടിയ പരാതിയിൽ നിന്ന് അവർക്ക് കൃത്യമായി കാര്യം മനസ്സിലായത് കൊണ്ടുണ്ടായ സ്ത്രീപക്ഷമായ നടപടിയാണ് ഇന്നലെ നടന്നത്. ഇയാളെ ആ സ്ഥാനങ്ങളിൽ നിന്ന് മറ്റും എന്ന വാക്ക് എനിക്ക് തന്നത് DYFI സംസ്ഥന സെക്രട്ടറിയാണ്. DYFI യുടെ ഭാഗമായ വേദികൾ ഇയാൾക്ക് ഇനി നൽകില്ല, നിയമസഭ പുസ്തകോത്സവത്തിൽ ഇയാൾ പങ്കെടുത്തതിന്റെ പുറത്തുവരാൻ ഇരിക്കുന്ന വീഡിയോസ് ഇനി അപ്‌ലോഡ് ചെയ്യില്ല, ഈ സ്ത്രീകളിൽ ആരെങ്കിലും ഒരാളെങ്കിലും പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറാണെങ്കിൽ നിയമപരമായ എല്ലാ സംരക്ഷണവും സഹായവും DYFI അവർക്ക് ചെയ്തു തരും എന്നാണ് അദ്ദേഹം എന്നോട് നേരിട്ടു പറഞ്ഞത്. അവരാ പ്രോമിസ് പരാതി കിട്ടി ഒരൊറ്റ ദിവസം കൊണ്ട് നടപ്പിലാക്കി കാണിക്കുകയും, മാതൃകയാവുകയും ചെയ്തതിൽ അങ്ങേ അറ്റം അഭിമാനിക്കുന്ന ആളാണ് ഞാൻ. സിപിഐഎം നെ സംബന്ധിച്ചും പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിലാണ് അടിയന്തര ഏരിയ കമ്മറ്റി കൂടിയതും അയാളെ പ്രാഥമിക അംഗത്വത്തിലേക്ക് മാത്രം ചുരുക്കിയതും. അത്രയും വേഗത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷെ പാർട്ടി ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മണിക്കൂറുകൾ കൊണ്ടാണ് അയാളെ ആ സ്ഥാനത്തു നിന്നൊക്കെ മാറ്റിയത്. സ്വാഗതാർഹവും മാതൃകാപരവും തന്നെയാണ് ആ നടപടിയും. ഇതിൽ എവിടെയാണ് ട്രാപ്പ് ചെയ്‌തിയാളെ പെടുത്തിയതെന്നും ആരാണത് ചെയ്തതെന്നും, എന്തിന് വേണ്ടി ഞങ്ങൾ അത് ചെയ്യണമെന്നും ഇനി വ്യക്തമാക്കേണ്ടത് സുജിത്ത് ആണ്. അയാൾ അത് ചെയ്യട്ടെ. ഇതിന്റെ ബാക്കി അന്നേരം പറയാം.

കോവിഡ് കാലത്തെ ഒറ്റപ്പെടൽ കുറയ്ക്കാൻ ക്ലബ്ബ് ഹൗസുകൾ വഴി ചർച്ചകൾ നടന്നത് ഓർക്കുന്നില്ലേ, അന്ന് ഇയാൾ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പിലെ ഒരു പെൺകുട്ടി ഞങ്ങളോട് പറഞ്ഞത് ഒരു ദിവസം ഇയാൾ ഇതേ പോലെ അവളോട് വളരെ മോശപ്പെട്ട രീതിയിൽ “കളി” എന്ന വാക്കുപയോഗിച്ചു തന്നെ കൺസെന്റ് ചോദിച്ചു എന്നും അത് പിന്നീട് അവൾ ആ ഗ്രൂപ്പിൽ വൻ വിഷയമാക്കി ഇവൻ അവിടെ മുഴുവൻ ആളുകൾക്ക് മുന്നിലും മാപ്പ് പറയേണ്ടി വന്നു എന്നുമാണ്. അവർ തന്നെ ഇവനെ അതിന് ശേഷം ആ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും, സോഷ്യൽ മീഡിയയിൽ എക്സ്പോസ് ചെയ്യപ്പെടുമെന്ന പേടിയിൽ ഇയാൾ കുറെ കാലം സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞു മാറിയിരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അതു പുറത്തറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് അവരെ ഭീഷണിപ്പെടുത്തിയ അതേ അടവ് തന്നെയാണ് സുജിത്ത് ഞാൻ ഈ വിഷയത്തിൽ ഇടപെട്ട് തുടങ്ങി എന്നറിഞ്ഞപ്പോഴും എടുത്തത്. എന്നോട് പക്ഷെ ആത്മഹത്യ ഭീഷണിക്ക് പുറമെ എനിക്കെതിരെ ആരെങ്കിലും തിരിഞ്ഞാൽ അവരുടെ അടിവേര് തോണ്ടിയിട്ടെ ഞാൻ പിന്നെ നിർത്തൂ എന്ന ഒരു പടി കൂടി കടന്ന ഭീഷണിയും ഈ മഹാൻ നടത്തിയിട്ടുണ്ട്. KLF ൽ നിന്ന് മാറ്റിയ ദിവസം അതിന് പിന്നിൽ ഞാൻ ആണെന്ന് മനസ്സിലാക്കി, എന്നെ പറഞ്ഞു പിന്തിരിപ്പിക്കാൻ എന്റെ ഏറ്റവും അടുത്തൊരു സുഹൃത്തിനെ വിളിച്ച ഇയാൾ ഇതു പ്രശ്‌നമായാൽ ഭാര്യയേയും കുഞ്ഞിനെയും കൊന്നിട്ട് ആത്മഹത്യ ചെയ്യും എന്നാണ് അവരോട് പറഞ്ഞത്. സ്വന്തം നിലനിൽപ്പ് പ്രതിസന്ധിയിൽ ആകുമ്പോ സ്വന്തം കുഞ്ഞിനെ കൊന്നു കളയും എന്നിട്ട് ഞാനും മരിക്കും എന്ന് പറയുന്നത് വഴി ഇയാൾ ഞങ്ങടെ ഇമോഷണലി കയ്യിലെടുക്കാൻ ആണ് ശ്രമിച്ചത്. ഇപ്പുറം നിൽക്കുന്ന സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതിലും ഭേദം അയാൾ അത് ചെയ്യുന്നതാണ് എന്നും, അവന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യത്തിൽ അവനില്ലാത്ത കൺസേൺ നമുക്ക് വേണ്ടെന്നുമാണ് ഞാൻ ആ സുഹൃത്തിന് കൊടുത്ത മറുപടി. അതിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എന്തും ചെയ്യാൻ മടിയില്ലാത്ത അയാളിൽ നിന്ന് ആ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഞങ്ങളാരുമല്ല.

ഇയാളുടെ സുഹൃത്തായിരുന്ന ഞാൻ അടക്കമുള്ള ഒരു പറ്റം സ്ത്രീകളോട് പുരോഗമനം പ്രസംഗിക്കുന്ന അതേ വായ കൊണ്ട് “കളി” ചോദിച്ചോണ്ട് നടക്കുന്ന, കൺസെന്റ് മാനിപ്പുലേഷൻ നടത്തുന്ന, അതുവച്ചവരെ നേരിട്ടല്ലാതെ ഭീഷണിപ്പെടുത്തുന്ന പിടിക്കപ്പെട്ടു എന്നാകുമ്പോൾ ഭാര്യയെയും കുഞ്ഞിനെയും കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവനാണ് സുജിത്ത് കൊടക്കാട് എന്ന മുൻ രാഷ്ട്രീയ നേതാവും അദ്ധ്യാപകനും സോഷ്യൽ മീഡിയ ഇൻഫ്ലുൻവൻസറും. രാഷ്ട്രീയപ്രവർത്തനത്തിന്റെ മറവിലൂടെ ഉണ്ടാക്കിയ പ്രശസ്തിയുടെ എത്രയോ ഇരട്ടി വിസിബിളിറ്റി ഒന്നൊന്നര വർഷം കൊണ്ട് ഇൻസ്റ്റ വഴി ഉണ്ടാക്കിയിട്ടുണ്ട് എന്നത് കൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു മുഴുവൻ സമയ സാഹിത്യ പ്രവർത്തകനാകാൻ അയാൾ തന്നെ ഉദ്ദേശിച്ചിരുന്നതായി അറിയാം. കാരണം, പാർട്ടി അയാളുടെ ഇമ്മാതിരി പരിപാടികൾക്ക് എന്നും എതിരുതന്നെ ആയിരുന്നു. ആ സമയത്താണ് ഞങ്ങളുടെ പരാതിയും അതിലെ പാർട്ടി നടപടിയും. സ്വയം പുറത്തു പോകും മുന്നേ ഇത്തരത്തിൽ ഇറങ്ങേണ്ടി വരുമെന്നയാൾ കരുതിയിരിക്കില്ല. പാർട്ടിയെ അപേക്ഷിച്ച് കുറേ കൂടി എളുപ്പത്തിൽ സ്ത്രീകളിലേക്കെത്താനുള്ള വഴി സോഷ്യൽ മീഡിയ ആണെന്ന് അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാൾ സാഹിത്യത്തെ വിറ്റ്, അതിൻ്റെ മറവിലൂടെ ഇനിയും ഇരപിടിക്കരുത് എന്നത് കൊണ്ടും, ഇയാളുടെ വീഡിയോസും വലിയ വായിലെ പുരോഗമന ഡയലോഗും കേട്ട് ഇനിയും ആരും ആ കെണിയിൽ വീഴരുത് എന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു കോൾ ഔട്ട്.

എന്നെ ഇതിൽ ഏറ്റവും കൂടുതൽ ഞെട്ടിച്ച കാര്യം ഇയാളുടെ ഭാര്യയ്ക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാം എന്നും, അവരിതിനൊക്കെ സപ്പോർട്ട് ആണെന്നും ഇയാൾ പറഞ്ഞതാണ്. അതവർ പിന്നീട് എന്നോടും, എന്നെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ വിളിച്ച സുഹൃത്തിനോടും കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അതല്ല ഞങ്ങളുടെ വിഷയം. ഇയാൾ മറ്റ് സ്ത്രീകളുടെ വീഡിയോസ് എടുത്ത് സൂക്ഷിക്കുന്നതും അത് വച്ചു നടത്തുന്ന ഭീഷണിയും, കപ്പിൽ സ്വാപിങ് ന് ക്ഷണിക്കുന്നതും കൂടി അവർക്ക് അറിയാമോ എന്നതാണ് പ്രശ്നം. ഇതൊക്കെ അവർക്ക് അറിയാമെങ്കിൽ അത് അയാൾ ചെയ്യുന്ന ക്രൈമിന് കൂട്ട് നിൽക്കലാണ്. നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. KLF ൽ നിന്ന് ഒഴിവാക്കിയ വിവരം അറിഞ്ഞ ദിവസം ഭാര്യയെയും കൊണ്ട് കോഴിക്കോട് വരെ വന്ന് സർവൈവർമാരിൽ ഒരാളുടെ വീട്ടിലേക്ക് പോവുകയും, ഇവൻ സ്വന്തം കാറിൽ ഇരുന്നിട്ട് നാണം കെടാൻ സ്വന്തം ഭാര്യയെ പറഞ്ഞു വിടുകയും ചെയ്ത ഉളുപ്പില്ലായ്മയുടെ കൂടി പേരാണ് സുജിത്ത് കൊടക്കാട്. അവർ മുഖത്തു നോക്കി വാതിലടച്ചിറങ്ങി പോകാൻ പറഞ്ഞ നാണക്കേട് ഏറ്റുവാങ്ങിയത് ഇവന്റെ ഭാര്യയാണ്. സത്യത്തിലിത് ആ സ്ത്രീക്ക് വേണ്ടി കൂടി ഉള്ള പോരാട്ടമാണ്. ആത്മാഭിമാനം പണയം വച്ചിതുപോലെ ഒരുത്തന്റെ കൂടെ എന്തിനായിരിക്കും അവർ ഇങ്ങനെ ജീവിക്കുന്നതെന്നെനിക്ക് മനസ്സിലായിട്ടില്ല. കഴിയുമെങ്കിൽ അവർ രക്ഷപ്പെടട്ടെ, അയാൾ അവരെ പോലും മനോഹരമായി ഉപയോഗിക്കുന്നത് തിരിച്ചറിയട്ടെ.

ഞാൻ സംസാരിച്ചവരിൽ ഡിവോഴ്‌സ് ആയ നിരവധി സ്ത്രീകളുണ്ട്. അതിൽ ഒരാൾ എന്നോട് പറഞ്ഞത് നീ ഇനി കല്യാണം ഒന്നും കഴിക്കണ്ട, കാശ് കയ്യിൽ വരുന്ന സമയത്ത് നമുക്കൊരു വീടെടുക്കാം, എന്നിട്ട് നീ അവിടെ താമസിച്ചോ ഞാൻ സംരക്ഷിച്ചോളാം എന്ന് ഇയാൾ അവരോട് പറഞ്ഞിട്ടുണ്ട് എന്നാണ്. പിന്നീടാണ് മനസ്സിലാക്കിയത് ഇയാൾ ഇത് പറയുന്ന ആദ്യത്തെ സ്ത്രീയല്ല അവരെന്ന്. പലരോടും ഇയാൾ ഇത് പറഞ്ഞിട്ടുണ്ട് എന്നും, ചെറിയ ഫാമിലി പ്രശ്നങ്ങൾ ഉള്ളവരെ സഹായിക്കാൻ ഇടയിൽ കയറി ഡിവോഴ്‌സ് ചെയ്യിപ്പിക്കൽ ഇയാളുടെ ഒരു ഹോബി ആണ് എന്നും. എന്നിട്ട് ഈ സ്ത്രീകളെ എല്ലാ കാലത്തേക്കും കൂടെ നിർത്താം എന്നെങ്ങാനും ആണ് ഇയാൾ ഉദ്ദേശിക്കുന്നത് എന്ന് തോനുന്നു.

നിയമപരമായി ഇയാൾക്ക് എതിരെ നീങ്ങുന്നുണ്ടോ എന്ന് പലരും ചോദിച്ചു. അതാണ് വേണ്ടതെന്നും, ഇയാളുടെ ഫോണുകൾ പിടിച്ചെടുത്തു നശിപ്പിക്കാനും, കൃത്യമായി ശിക്ഷിക്കപ്പെടുന്നത് വരെ മുന്നോട്ട് പോകണമെന്നും തന്നെയാണ് ആഗ്രഹം. പക്ഷേ അത് തീരുമാനിക്കേണ്ടത് ഗ്രൂപ്പ്‌ എഗെയ്നസ്റ്റ് സെക്ഷ്വൽ വയലൻസോ അതിലെ ആളുകളോ ഞാനോ അല്ലെന്നാണ് തോനുന്നത്. കേസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അവകാശം ഞങ്ങൾ പരാതിക്കാർക്ക് വിട്ടു കൊടുക്കുന്നു. പരാതിയുമായി മുന്നോട്ട് പോകാമെന്നാണ് അവരുടെ നിലപാടെങ്കിൽ ഞങ്ങൾ അതിന് കൂടെ നിൽക്കും, അതല്ല ഇപ്പോൾ അയാൾക്ക് എതിരെ ഉണ്ടായ നടപടികൾ കൊണ്ടും ഈ കോൾ ഔട്ട് കൊണ്ടും അവർക്ക് ആശ്വാസം കിട്ടി എങ്കിൽ ഞങ്ങൾ അതു ചെയ്തു കൊടുക്കും. കാരണം അവരുടെ മനസ്സമാധാനമാണ് ഈ വിഷയത്തിൽ പ്രധാനം. അവരുടെ മനസീകാവസ്ഥയാണ് പ്രധാനം. പോലീസ്, കേസ്, കോടതി തുടങ്ങിയവയുടെ ഒന്നും പ്രഷർ ഇപ്പോൾ സഹിക്കാൻ വയ്യെന്നവർ പറഞ്ഞാൽ അവർക്ക് വേണ്ടുന്ന മറ്റ്‌ സഹായങ്ങൾ നൽകി കൂടെ നിർത്തും. നാളെ ഒരു ദിവസം, അത് എത്ര കാലം കഴിഞ്ഞിട്ടായാലും ഇപ്പോഴത്തെ മാനസികാവസ്ഥ മാറി ഇയാളെ നിയമപരമായി തന്നെ ശിക്ഷിക്കണം എന്ന് ഇതിൽ ആരെങ്കിലും ഒരാൾ പറഞ്ഞാൽ പോലും അന്ന് കേസുമായി അവർക്കൊപ്പം നിൽക്കും. അതാണ് ആ വിഷയത്തിൽ പറയാനുള്ളത്.

അയാൾക്കൊപ്പം ഇപ്പോഴും നിൽക്കുന്ന സ്ത്രീകളോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. കരഞ്ഞു കാല് പിടിച്ചിട്ടായാലും നിങ്ങളെ കൂടെ നിർത്തിക്കാനേ അയാൾ ശ്രമിക്കൂ. നിങ്ങളുടെ ഏറ്റവും മോശം സമയത്തു ഞാനേ കൂടെ ഉണ്ടായിരുന്നുള്ളൂ, അന്ന് ഞാൻ നിങ്ങൾക്ക് അതു ചെയ്തു തന്നിരുന്നു ഇതു ചെയ്തു തന്നിരുന്നു, എന്നൊക്കെ ഇയാൾ പറയും. എന്റെ കൂടെ തന്നെ ഉണ്ടാവണേ ഇട്ടിട്ട് പോകരുതേ എന്നൊക്കെ പറയും. ഈ പറഞ്ഞതൊക്കെ അയാൾക്ക് പറ്റി പോയ ചെറിയ തെറ്റുകൾ ആണെന്നും ഞാൻ ഇപ്പോ ഒരു കൊല്ലമായിട്ട് നന്നായി എന്നുമൊക്കെ അയാൾ പറയും. എന്നെക്കാൾ വലിയ തെറ്റുകൾ ചെയ്തവർ ഇന്നാട്ടിൽ ജീവിക്കുന്നില്ലേ എന്നും, ഞാൻ 75 ശതമാനം നന്നായി ഇനി 25 ശതമാനം മാത്രേ ബാക്കി ഉള്ളൂ എന്നൊക്കെയാണ് ഇയാൾ എന്നോട് പറഞ്ഞത്. അയാൾ ഇപ്പോഴും ഈ ചെയ്തു വച്ചതിനെ ഒക്കെ കാണുന്നത് ചെറിയൊരു കോഴിത്തരം മാത്രമായിട്ട് പോലുമാണ്. എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണത്. അങ്ങനെ ഒരാളുടെ കൂടെ നിൽക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും ഒക്കെ പക്ഷെ ഇപ്പോഴും ആളുകളുടെ ചോയ്സ് ആണ്. പക്ഷെ ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് പോകുമ്പോൾ പുതിയ ആളിനോട് പറയാൻ പോകുന്ന ലിസ്റ്റിൽ നിങ്ങളുടെ പേരും കാണുമെന്ന് ഓർക്കുക, മാനിപ്പുലേറ്റഡ് അല്ലാത്ത കൺസെന്റിലൂടെ ഒരു ഫിസിക്കൽ റിലേഷൻഷിപ്പിന് ഒരുങ്ങുമ്പോൾ ഇയാൾ വീഡിയോ എടുക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക. എണ്ണം പറയാൻ കഴിയാത്ത അത്രയും ആളുകളുമായി സെക്സ് ചെയ്തൊരാൾ എന്ന നിലയിൽ അയാളിൽ നിന്ന് നിങ്ങൾക്ക് അസുഖങ്ങൾ എന്തെങ്കിലും വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക.

തത്ക്കാലം ഇത്രയും വായിച്ചു ഞെട്ടൂ. ബാക്കി ഞെട്ടിക്കുന്ന കഥകൾ ആവശ്യമെങ്കിൽ എഴുതാം.

(ഞങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇനിയും സ്ത്രീകൾ ഉണ്ടാകും ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായവരായിട്ട്. നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ സംസാരിക്കാൻ തയ്യാറാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. ഇയാളിൽ നിന്നോ മാറ്റാരുടെ എങ്കിലും ഭാഗത്തു നിന്നോ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ അവർക്കും ബന്ധപ്പെടാം. ഇത്തരം എല്ലാ വുമൈണസർമാരേയും തുറന്ന് കാണിക്കാൻ തന്നെയാണ് തീരുമാനം.)

Tags: dyficpimsujith kodakkadsexual abusing
Share1TweetSendShare

Latest stories from this section

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

അന്ന് വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെക്കുറിച്ച് പ്രവചിച്ചതാണ് ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്നത് ; ചില കാര്യങ്ങൾക്ക് ലോകം ഇന്ത്യയെ മാതൃകയാക്കണമെന്ന് മോഹൻ ഭാഗവത്

അന്ന് വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെക്കുറിച്ച് പ്രവചിച്ചതാണ് ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്നത് ; ചില കാര്യങ്ങൾക്ക് ലോകം ഇന്ത്യയെ മാതൃകയാക്കണമെന്ന് മോഹൻ ഭാഗവത്

Discussion about this post

Latest News

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി അക്തർ, ഇന്ത്യയെ പുച്ഛിച്ചും പാകിസ്ഥാന് കൈയടിച്ചും രംഗത്ത്

പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി അക്തർ, ഇന്ത്യയെ പുച്ഛിച്ചും പാകിസ്ഥാന് കൈയടിച്ചും രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies