കേന്ദ്രസര്‍ക്കാറിന്റെ ഉമംഗ് ആപ്പ് (Unified Mobile Application For New Age Governance-UMANG ) നിരവധിപേര്‍ ആശ്രയിക്കുന്ന ഒന്നാണ്. സ്‌കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പെന്‍ഷന്‍, പാസ്പോര്‍ട്ട്, എല്‍പിജി ഗ്യാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ആപ്പില്‍ നിന്ന് ലഭിക്കും.
അതേസമയം എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാനും ഈ ആപ്പ് സഹായിക്കുന്നതാണ്. അതെങ്ങനെ സാധ്യമാകുമെന്ന് അറിയാം.
ഒന്നാമതായി ആധാറും യുഎഎന്നും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം; ഉപയോക്താക്കളുടെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
കൈവൈസി വിവരങ്ങള്‍ (ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്) ഇപിഎഫ്ഒ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുകയും പരിശോധിച്ചുറപ്പാക്കുകയും വേണം.
ജോലി നഷ്ടമാകല്‍, ആരോഗ്യപരമായ അത്യാവശ്യം, വിരമിക്കല്‍, വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പണം പിന്‍വലിക്കാവുന്നതാണ്.
മൊബൈലില്‍ ഉമംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി സന്ദേശം എത്തും. അവ പരിശോധിച്ചുറപ്പുവരുത്തി ലോഗിന്‍ ചെയ്യുക.
ആപ്പിലെ ഹോംപേജിലെ ‘ഇപിഎഫ്ഒ’ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.
ശേഷം ‘എംപ്ലോയി-സെന്‍ട്രിക് സര്‍വീസസ്’ സെക്ഷനില്‍ ക്ലിക്ക് ചെയ്യണം. അതില്‍ നിന്നും ‘Raise Claim’ സെലക്ട് ചെയ്യുക.
അതിനുശേഷം യുഎഎന്‍ വിവരങ്ങള്‍ നല്‍കണം.
ഇനി ലഭിക്കുന്ന ക്ലെയിം ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കണം.
ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം പണം പിന്‍വലിക്കാനുള്ള കാരണവും വ്യക്തമാക്കണം.
ശേഷം നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖയോ സമര്‍പ്പിക്കേണ്ടി വരും.
അപേക്ഷ സമര്‍പ്പിച്ച ശേഷം ‘Track Claim’ സെക്ഷനിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
Discussion about this post