ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനായി പോരാടുന്ന പിഎം ആലപ്പുഴ സ്വദേശിനിയായ മുസ്ലീം വനിത സഫിയയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി. മുസ്ലീം കുടുംബത്തിൽ ജനിച്ച ഒരാൾക്ക് സ്വത്തിന്റെ കാര്യത്തിൽ മതേതര നിയമങ്ങൾ പിന്തുടരാമോ അതോ മുസ്ലീം വ്യക്തി നിയമമായ ശരിഅത്ത് പാലിക്കാൻ ബാധ്യസ്ഥനാണോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ച് അടുത്ത വാദം കേൾക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി.
തന്റെ മുഴുവൻ സ്വത്തും മകൾക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഫിയ പറഞ്ഞു. തന്റെ മകൻ ഓട്ടിസം ബാധിച്ചവനാണെന്നും മകൾ അവനെ പരിചരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.ശരീഅത്ത് പ്രകാരം മാതാപിതാക്കളുടെ സ്വത്ത് വിഭജിച്ചാൽ മകളുടെ ഇരട്ടി വിഹിതം മകന് ലഭിക്കും. ഡൗൺ സിൻഡ്രോം ബാധിച്ച് മകൻ മരിച്ചാൽ തന്റെ മകൾക്ക് സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ലഭിക്കൂ എന്നും ബാക്കിയുള്ളത് ബന്ധുവിന് നൽകുമെന്നും ഹർജിക്കാരി പറഞ്ഞു.
താനും ഭർത്താവും മുസ്ലീം മതവിശ്വാസികളല്ലെന്നും അതിനാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ മാർഗനിർദേശങ്ങൾ പ്രകാരം തന്നെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും സഫിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്ലീങ്ങൾക്ക് ബാധകമല്ല. ഇതിനെ ചോദ്യം ചെയ്താണ് സഫിയയുടെ ഹർജി. ഇസ്ലാം ഉപേക്ഷിച്ചവരുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് പിഎം സുപ്രീകോടതിയെ സമീപിച്ചത് എനിക്കുവേണ്ടി മാത്രമല്ല. എന്നെ പോലെയുള്ള നിരവധി പേർക്ക് വേണ്ടിയാണ്. ഞാൻ മരിക്കുന്നതിന് മുമ്പ് അടുത്ത തലമുറയ്ക്കായി ചില മതേതര നിയമങ്ങൾ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നു, സഫിയ വ്യക്തമാക്കിയിരുന്നു.
സ്ത്രീ വിരുദ്ധമായതിനാൽ ശരീയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ പിഎം, അവർ ഇസ്ലാം മതം അനുസരിച്ച് ജീവിക്കാത്തയാളായി പ്രഖ്യാപിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
Discussion about this post