ബെംഗളൂരു: രാത്രി 11 മണി കഴിഞ്ഞുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസര്‍ക്കാരിനോട് നടപ്പാക്കാനും ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡിയുടെ ബെഞ്ച് നിര്‍ദേശം നല്‍കി.
ഇനിമുതല്‍ തിയേറ്ററുകളിലും തിയേറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടിപ്ലക്‌സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതല്‍ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയേറ്ററുടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയേറ്ററില്‍ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്.
ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാനയില്‍ നിലവില്‍ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലര്‍ച്ചെ 1.30-യ്ക്കാണ്.
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Discussion about this post