ന്യൂഡൽഹി: ഇന്ത്യയിൽ 14-16 വയസ്സിനിടയിലുള്ള കുട്ടികളിൽ 76 ശതമാനം പേരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യുന്നതിനാണെന്ന് റിപ്പോർട്ട്. അതേസമയം 57 ശതമാനത്തിലധികം പേർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.വാർഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോർട്ട് (ASER) ആണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യയിലെ 605 ഗ്രാമീണ ജില്ലകളിലായി 17,997 ഗ്രാമങ്ങളിലെ 6,49,491 കുട്ടികളിൽ നടത്തിയ ഒരു രാജ്യവ്യാപക ഗ്രാമീണ ഗാർഹിക സർവേയാണ് വാർഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോർട്ട് (ASER) 2024. “പ്രഥം” എന്ന എൻജിഒയുടെ നേതൃത്വത്തിൽ ആണ് സർവേ നടന്നത്. അതേസമയം സ്മാർട്ട് ഫോൺ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പെണ്കുട്ടികളേക്കാൾ കൂടുതൽ ആണ്കുട്ടികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
Discussion about this post