തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മന്ത്രവാദ ഗുരു കസ്റ്റഡിയിൽ. ശംഖുമുഖ േദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ശചയ്തുവരികയാണ്. തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന ശ്രീതുവിന്റെ പരാതിയിലണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രദീപ് കുമാറെന്ന അദ്ധ്യാപകനായിരുന്ന ശംഖുമുഖം ദേവീദാസൻ പിന്നീട് കാഥികൻ എസ്പി കുമാറായി മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ദേവീദാസനെന്ന പേരിൽ മന്ത്രവാദം ചെയ്തുതുടങ്ങിയത്. ഇയാളുടെ കൂടെ സഹായിയായി ശ്രീതുവും പോയിരുന്നു.
അതേസമയം, രണ്ടരവയസുകാരിയോട് അമ്മാവനായ ഹരികുമാറിന് അകാരണമായ ദേഷ്യവും പകയും ഉണ്ടായിരുന്നതിയ പോലീസ് വ്യക്തമാക്കി. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതിന്റെ പേരിൽ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവരാണ്, തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതുവിൻറെയും ഹരികുമാറിൻറെയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നു.
ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പോലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. കൊലപാതകത്തിൽ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പേലീസ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇവർ നൽകുന്ന മൊഴിയിൽ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പോലീസ് പറയുന്നത്. ദേവേന്ദുവിനെ ഹരികുമാർ നേരത്തെയും എടുത്തെറിഞ്ഞിരുന്നതായി മൊഴി നൽകി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചുവെന്ന് ശ്രീതു പറയുന്നു.
Discussion about this post