Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബ്രിട്ടീഷ് മണ്ണിൽ ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല; ന്യൂകാസിലിൽ അമ്മയ്ക്കായി അടുപ്പുകൂട്ടി പ്രവാസി മലയാളി സമൂഹം

by Brave India Desk
Mar 15, 2026, 04:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഭാരതീയ സംസ്കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും പവിത്രത വിദേശമണ്ണിലും കാത്തുസൂക്ഷിച്ചുകൊണ്ട് യു കെയിലെ ന്യൂകാസിലിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി കൊണ്ടാടി. ന്യൂകാസിൽ മലയാളി ഹിന്ദു സമാജത്തിന്റെയും നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെയും (യുകെ) സംയുക്താഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എട്ടാം തീയതി ഞായറാഴ്ചയാണ് ന്യൂകാസിൽ സേജ് ഹിൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പൊങ്കാല സംഘടിപ്പിച്ചത്. ലോകത്തിന്റെ ഏത് കോണിലായാലും സ്വന്തം വേരുകളെയും ആചാരങ്ങളെയും നെഞ്ചിലേറ്റുന്ന പ്രവാസി ഭാരതീയരുടെ കരുത്താണ് ഈ ആഘോഷത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടത്. മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലം രാഹുൽ ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

Stories you may like

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

അന്നേദിവസം രാവിലെ 10 മണിക്ക് അനിൽ ശിവാനന്ദൻ, സോമൻ നാരായണൻ എന്നിവർ ചേർന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പതാക ഉയർത്തിയതോടെയാണ് മഹോത്സവത്തിന് തുടക്കമായത്. തുടർന്ന് നടന്ന പൊങ്കാല സമർപ്പണ ചടങ്ങിൽ, 11.30 ഓടെ പണ്ടാര അടുപ്പിൽ നിന്നും പകർന്ന ദീപം ഓരോ ഭക്തരുടെയും പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു. മുപ്പതിലധികം പൊങ്കാല സമർപ്പണങ്ങളാണ് ഇത്തവണ നടന്നത്. നാമജപ ഘോഷങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ, തികച്ചും ആചാരനിഷ്ഠയോടെ നടന്ന ഈ ചടങ്ങ് വിദേശ രാജ്യങ്ങളിൽ വളരുന്ന പുതിയ തലമുറയ്ക്ക് ഭാരതീയ സംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്ന ഒന്നായി മാറി. പാരമ്പര്യമായി പിന്തുടരുന്ന എല്ലാവിധ ആചാരാനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ട് ദേവീചൈതന്യത്തിൽ അലിഞ്ഞുചേർന്ന നിമിഷങ്ങളായിരുന്നു സേജ് ഹിൽ കമ്മ്യൂണിറ്റി ഹാളിൽ സാക്ഷ്യം വഹിച്ചത്.

ബ്രിട്ടീഷ് ജീവിതസാഹചര്യങ്ങൾക്കിടയിലും സ്വന്തം ധർമ്മത്തെ മുറുകെപ്പിടിച്ച് ഇത്രയും വിപുലമായ രീതിയിൽ പൊങ്കാല സംഘടിപ്പിച്ചത് ഏറെ പ്രശംസനീയമാണ്. പൊങ്കാല മഹോത്സവം വൻ വിജയമാക്കാൻ സഹകരിച്ചവർക്കും, നേരിട്ട് പങ്കെടുത്ത ഭക്തജനങ്ങൾക്കും, ദൂരക്കൂടുതൽ മൂലമോ മറ്റ് കാരണങ്ങളാലോ എത്താൻ കഴിയാതിരുന്ന വിശ്വാസികൾക്കും നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജവും ന്യൂകാസിൽ മലയാളി ഹിന്ദു സമാജവും നന്ദിയും സ്നേഹവും അറിയിച്ചു. ലണ്ടൻ ഉൾപ്പെടെയുള്ള യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകാൻ എത്തിയിരുന്നു. ഭാരതീയ ദേശീയതയുടെയും ഹൈന്ദവ പാരമ്പര്യത്തിന്റെയും പ്രഭാവം കടൽ കടന്നും പ്രസരിക്കുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ പൊങ്കാല മഹോത്സവം മാറി.

Tags: hindu
Share
Tweet
Send
Share

Latest stories from this section

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

Latest News

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies