ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉന്നത പദവിയിലിരുന്ന ലിവർപൂൾ മലയാളി ബിഷപ്പ് ജോൺ പെരുമ്പാലത്ത് ഏർലി റിട്ടയർമെന്റ് എടുത്ത് തന്റെ പദവികളിൽ നിന്നും പിൻവാങ്ങിയതായി റിപ്പോർട്ട്. 70ാമത്തെ വയസിൽ റിട്ടയർ ചെയ്യേണ്ട ബിഷപ്പാണ് രണ്ട് സ്ത്രീകൾ ഉന്നയിച്ച ഗുരുതര ലൈംഗികാരോപണത്തെ തുടർന്ന് 12 വർഷം നേരത്തെ റിട്ടയർ ചെയ്തത്.
ലിവർപൂൾ ഭദ്രാസന(രൂപത)ത്തിലെ മുതിർന്ന വൈദികരടക്കം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ചാനൽ 4 ടെലിവിഷൻ നടത്തിയ അന്വേഷണത്തിലാണ് വനിത ബിഷപ്പടക്കം രണ്ട് സ്ത്രീകൾ ജോൺ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. സഭയുടെ ഉത്തമ താൽപര്യത്തെക്കരുതി താൻ രാജി വെക്കുകയാണെന്ന് ജോൺ പെരുമ്പളം പ്രതികരിച്ചു. ജോൺ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അംഗീകരിച്ചു.സഭാ നേതൃത്വത്തെ കുറ്റപ്പെട്ടുത്തിക്കൊണ്ട് അവർ തുറന്ന കത്ത് എഴുതിയിരുന്നു. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോൺ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതൽ 2023 ബിഷപ്പ് ജോൺ ബ്രാഡ്വെൽ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആക്ഷേപം.
ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പ് പദവി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ബ്രിട്ടീഷ് രാജകുടുംബം പോലും ഈ സഭയിലെ അംഗങ്ങളാണ്.കിരീടാവകാശികളെ രാജാവായും രാജ്ഞിയായുമൊക്കെ കിരീടധാരണം നടത്തുന്നത് സഭയുടെ കാന്റൻബറി ആർച്ച് ബിഷപ്പാണ്. ആംഗ്ലിക്കൻ സഭയിലെ ബിഷപ്പുമാർക്ക്, ബ്രിട്ടീഷ് പാർലമെന്റിലെ ഉപരിസഭയായ (ഇന്ത്യയിലെ രാജ്യസഭയ്ക്ക് തുല്യമായ സഭ) പ്രഭു സഭയിൽ അംഗത്വം ലഭിക്കാൻ വരെ ഏറെ സാധ്യതയുള്ളതാണ്.ഡോ. ജോൺ പെരുമ്പളത്തിനെ കൂടാതെ മറ്റൊരു മലയാളി ബിഷപ്പ് കൂടി ചർച്ച് ഓഫ് ഇംഗ്ലണ്ടിലുണ്ട്.
Discussion about this post