ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരിസഹിച്ച് മുൻ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായിരുന്ന സോണിയ ഗാന്ധി. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെയാണ് സോണിയ ഗാന്ധി പരിഹസിച്ചത്. പാവം രാഷ്ടപതി, വായിച്ചു തളർന്നു സംസാരിക്കാൻ പോലും വയ്യാതായെന്നും പ്രസംഗത്തിൽ മുഴുവൻ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.വളരെ ബോർ ആയിരുന്നു പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന് പുറത്തെത്തിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. ‘പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയയുടെ പ്രതികരണം.
സോണിയയുടെ പരാമർശത്തിനെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തി. സോണിയയുടെത് അപമാനകരമായ പരാമർശമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ഫ്യൂഡൽ മനോഭാവമാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാർ കുറ്റപ്പെടുത്തി.
Discussion about this post