ന്യൂഡൽഹി : ഭക്ഷണത്തിൽ എണ്ണ ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാചക എണ്ണയുടെ അമിത ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണയുടെ കൂടുതൽ ഉപയോഗം എല്ലാ പ്രായക്കാരെയും സാരമായി ബാധിക്കുന്നു. ഇത് ദോഷകരമായി ശരീരത്തെ ബാധിക്കുന്നു. അമിതവണ്ണം പ്രമേഹം ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നന്നായി ആരോഗ്യം സംരക്ഷിക്കുക. അതിനായി നല്ല ഭക്ഷണങ്ങൾ കഴിക്കുക. സമീകൃതവും പോഷകസമദ്ധവുമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു . എന്നും ഉപയോഗിക്കുന്ന എണ്ണയിൽ നിന്ന് 10 % കുറയ്ക്കുകയാണെങ്കിൽ നല്ലതാണെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post