പാലക്കാട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് വെട്ടിവീഴ്ത്തി. നെന്മാറ അയിലൂരിലാണ് സംഭവം. സംഭവത്തിൽ വീഴ്‌ലി സ്വദേശി രജീഷ് എന്ന ടിന്റുമോൻ അറസ്റ്റിലായി.
വീഴ്‌ലി സ്വദേശി തന്നെയായ ഷാജിയെ ആണ് വെട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ, രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ ഷാജി പരിഹസിച്ചതാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഷാജിയെ വെട്ടുകയുമായിരുന്നു.
കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷാജിയുടെ പരിക്ക് ഗുരുതരമല്ല.
Discussion about this post