കൊച്ചി: ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഐജി ജി സ്പർജൻ കുമാർ. സിപിഎം പ്രവർത്തകർ തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുൻപിലും വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഐജി മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കിയുള്ള പരിപാടികൾ തടയാൻ കഴിയാതിരുന്നത് അറിഞ്ഞുകൊണ്ടുള്ള വീഴ്ചയല്ലെന്നാണു ഐജി സത്യവാങ്മൂലത്തിൽ പറയുന്നത്.
വഞ്ചിയൂരിലെ സമ്മേളനത്തിൽ 22 പേരെ അറസ്റ്റ് ചെയ്തതടക്കമുളള നടപടികൾ സത്യവാങ്മൂലത്തിൽ ഐജി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വേദിയിൽ നാടകം അവതരിപ്പിച്ച കെപിഎസിക്കും നോട്ടീസ് നൽകിയെന്നും. സെക്രട്ടേറിയറ്റിനു മുൻപിലെ ജോയിന്റ് കൗൺസിൽ സമരത്തിൽ സംഘടന ഭാരവാഹികളായ 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സത്യവാങ്മൂലത്തിലുണ്ട്.
Discussion about this post