ന്യൂഡൽഹി : റോയൽ ഭൂട്ടാൻ ആർമിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് ജനറൽ ബറ്റൂ ഷെറിംഗ് ഇന്ത്യയിൽ . ആറ് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ലെഫ്റ്റനന്റ് ജനറൽ ബറ്റൂ ഷെറിംഗ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പ്രതിരോധ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ഇന്ത്യ സന്ദർശിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഭൂട്ടാനിലെ ഉന്നത സൈനിക കമാൻഡറുടെ സന്ദർശനം .
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപ ദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവരുമായി ലഫ്റ്റനന്റ് ജനറൽ ഷെറിംഗ് ചർച്ച നടത്തും.
ഉഭയകക്ഷി സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പ്രതിരോധ സഹകരണത്തിനുള്ള പുതിയ വഴികൾ ചർച്ച ചെയ്യും എന്നാണ് വിവരം. ദോക്ലാം പീഠഭൂമിയിലെ സ്ഥിതിഗതികൾ ലെഫ്റ്റനന്റ് ജനറൽ ഷെറിംഗിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 5 വരെ അദ്ദേഹം ഡൽഹിയിലുണ്ടാക്കുക. മനേസറിലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), ഡിഫൻസ് ഇമേജ് പ്രോസസ്സിംഗ് ആൻഡ് അനാലിസിസ് സെന്റർ (ഡിപാക്) എന്നിവയുൾപ്പെടെ നിരവധി പ്രധാന സൈനിക സ്ഥാപനങ്ങളും ലെഫ്റ്റനന്റ് ജനറൽ ഷെറിംഗ് സന്ദർശിക്കും. അദ്ദേഹം കൊൽക്കത്തയിലേക്ക് പോകുകയും അവിടെ ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റെ ആസ്ഥാനം സന്ദർശിക്കുകയും ചെയ്യും.
Discussion about this post