സംശയകരമായ ഫോണ്‍കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അതേപോലെ തന്നെ നഷ്ടമായ ഫോണുകളെപ്പറ്റി പരാതി പറയാനും പോലുള്ള നിരവധി കാര്യങ്ങളില്‍ സഹായകമാണ് കേന്ദ്രസര്‍ക്കാര്‍ 2023 മെയ് മാസത്തില്‍ അവതരിപ്പിച്ച സഞ്ചാര്‍സാഥി പോര്‍ട്ടല്‍. ഇപ്പോഴിതാ സഞ്ചാര്‍ സാഥി ആപ്പും എത്തിയിരിക്കുന്നു.
സഞ്ചാര്‍ സാഥിയിലെ ചക്ഷു സംവിധാനം സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, എസ്എംഎസ്, ഫോണ്‍; ദുരുപയോഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായകമാകുന്നു.ഒരു വരിക്കാരന് ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളില്‍ നിന്നും (TSPs); പരമാവധി 9 മൊബൈല്‍ കണക്ഷനുകളെടുക്കാനാണ് നിലവില്‍ കഴിയുക. നിലവില്‍ തന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാന്‍ സഞ്ചാര്‍ സാഥി സൗകര്യമൊരുക്കുന്നു.
സ്വന്തം പേരിലുള്ള കണക്ഷനുകളെക്കുറിച്ചറിയാന്‍ ചെയ്യേണ്ടത്
സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
കൈവശമുള്ള മൊബൈല്‍ നമ്പര്‍ നല്‍കുക
കിട്ടുന്ന ഒടിപി ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക
മൊബൈല്‍ കണക്ഷനുകളിലൂടെ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ട മൊബൈല്‍ കണക്ഷനു(കള്‍) നേരെ ‘ഇത് എന്റെ നമ്പര്‍ അല്ല’ അല്ലെങ്കില്‍ ‘ആവശ്യമില്ല’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്യുക.
Discussion about this post