കൊല്‍ക്കത്ത: 24 മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യന്താര വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടാകുമെന്ന് ഇ-മെയില്‍ ഭീഷണി. എയര്‍പോര്‍ട്ട് മാനേജര്‍ക്കാണ് ഇമെയിലിലൂടെ ഭീഷണിയടങ്ങിയ സന്ദേശം ലഭിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. ലെഗേജുകളും യാത്രക്കാരുടെ വാഹനങ്ങളും കര്‍ശനമായ പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. വിമാനത്താവളത്തിലെ ചുറ്റുപാടുകളെല്ലാം കര്‍ശന നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്മാക്കി.
ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്നാണ് ഇ-മെയില്‍ വന്നിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ ഇ-മെയില്‍ പരിശോധിച്ചുവരികയാണ്.
Discussion about this post