ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് സ്വപ്‌നം പൂവണിയാനുള്ള ശ്രമങ്ങളിൽ പിടി ഉശ എംപിയുടെ കരങ്ങളും. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് അവർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതിനായി 153.46 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിർദേശിക്കപ്പെട്ട പദ്ധതിക്കായി തന്റെ പി.ടി ഉഷ സ്‌കൂൾ ഓഫ് അത്ലറ്റിക്സിൽ നിന്ന് അഞ്ച് ഏക്കർ ഭൂമി നൽകിയിരുന്നുവെന്നും പി.ടി ഉഷ സഭയിൽ വ്യക്തമാക്കി
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നും പിടി ഉഷ രാജ്യസഭയിൽ ആവശ്യപ്പെട്ടു.കിനാലൂരിൽ എയിംസ് സ്ഥാപിച്ചാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു.
അടുത്തിടെ, കേരളത്തിൽ എയിംസ് സ്ഥാപിച്ചാൽ അത് ആലപ്പുഴയിൽ ആയിരിക്കണമെന്നാണ് തന്റെ താൽപ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post