കോലാലംമ്പൂര്‍: ഇസ്ലാമിക് ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ ശ്രമിച്ച 14 വയസ്സുളള പെണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. മലേഷ്യയിലെ മൂര്‍ സ്വദേശിയായ പെണ്‍കുട്ടി ,കോലാലംമ്പൂര്‍ വിമാനത്താവളം വഴി കെയ്റോയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയ്ക്ക് സിറിയയിലെ രണ്ട് മലേഷ്യന്‍ പട്ടാളക്കാരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഐഎസില്‍ ചേരാന്‍ ശ്രമം നടത്തിയത്തെന്നാണ് പോലിസിന്റെ നിഗമനം.
പരിചയമുള്ള മലേഷ്യന്‍ സ്വദേശിയുമായി വിവാഹം കഴിയ്ക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരുന്നതായും പോലിസ് കണ്ടെത്തി.ഇതിനായാണ് പെണ്‍കുട്ടി കെയ്റോയിലേയ്ക്ക് പുറപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.അവിടെ നിന്നും ഇസ്താബുളിലേക്കും പിന്നീട് സിറിയയിലേക്കും കടക്കാനായിരുന്നു അവരുടെ പദ്ധതി.
കുടുംബക്കാരുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് പെണ്‍കുട്ടി കെയ്റോയിലേയ്ക്ക് പോകാന്‍ ഒരുങ്ങിയതെും പോലീസ് അറിയിച്ചു. ഐ എസ്സ് ബന്ധം ആരോപിച്ച് 68 മലേഷ്യക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐഎസിലേക്ക് യുവാക്കളെ കടത്തുന്ന ഏജന്‍സിയെക്കുറിച്ചുളള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തി
Discussion about this post