സ്വന്തം പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ. കാമുകനോ കാമുകിക്കോ വോണ്ടി എന്ത് ത്യാഗം സഹിക്കാനും എത്ര പഴികേൾക്കാനും അവർ തയ്യാറാണ്. പ്രണയത്തിന്റെ മാസ്മരികതയിൽ തെറ്റേത് ശരിയേത് എന്ന് മറന്ന് പോകുന്നു.എന്നാൽ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ തന്റെ പ്രണയിനിയുടെ സന്തോഷത്തിനായി തിരഞ്ഞെടുത്ത വഴി ഏറെ അപകടം പിടിച്ചതും നിയമത്തിന് നിരക്കാത്തതും ആയിരുന്നു. കാമുകിയുടെയും തന്റെയും സുഖലോലുപതയ്ക്കായും ആവശ്യങ്ങൾക്കായും മോഷണമാണ് 37കാരൻ തിരഞ്ഞെടുത്തത്. പഞ്ചാക്ഷരി സ്വാമിയെന്നാണ് ഈ കള്ള കാമുകന്റെ പേര്. മോഷണത്തിലൂടെ മൂന്ന് കോടി രൂപ തട്ടിയെടുത്ത് ഇയാൾ തന്റെ പങ്കാളിക്കായി ഒരു സ്വപ്‌നസൗദവും പണിതു. ഏറെക്കാലമായി ബംഗളൂരുവിലെ മഡിവാല പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു. കാമുകിയായ നടിയ്ക്ക് വേണ്ടി വീട് മാത്രമല്ല 22 ലക്ഷം രൂപയുടെ ആഡംബര അക്വേറിയവും ഇയാൾ സമ്മാനിച്ചിരുന്നു.
പ്രായപൂർത്തിയാകും മുൻപേ’ മോഷണത്തിൽ കരിയർ’ ആരംഭിച്ചതാണ് ഇയാൾ. 2003 മുതലേ ചെറിയ ചെറിയ മോഷണങ്ങൾ നടത്തിവന്ന ഇയാൾ, 2009 ആയപ്പോഴേക്കും മോഷണം വിപുലീകരിച്ചു. ആയിരത്തിൽ തുടങ്ങി പതിനായിരത്തിലേക്കും പിന്നെ കോടികൾ തട്ടിയെടുക്കുന്നതിലേക്കും എത്തി കാര്യങ്ങൾ. 2014 ൽ ആണ് അദ്ദേഹം പ്രമുഖ നടിയുമായി പ്രണയത്തിലാവുന്നതും ഇവർക്ക് വേണ്ടി വലിയ കൊള്ളകൾ ആരംഭിക്കാൻ തുടങ്ങുന്നതും. 2016 ൽ ഇയാളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും,6 വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തു. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാൾക്ക് കുറ്റബോധത്തിന്റെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. വീണ്ടും അദ്ദേഹം മോഷണത്തിന് ഇറങ്ങുകയായിരുന്നു. പിന്നാലെ മുംബൈ പോലീലും ഇയാളെ അറസ്റ്റ് ചെയ്തു. 2024 ൽ ജയിൽ മോചിതായ ഇയാൾ വീണ്ടും മോഷണത്തിലേക്ക് തന്നെ തിരിഞ്ഞു.
ഇത്തവണ യുവാവ് ബംഗളൂരുവാണ് തന്റെ ‘ തൊഴിലിടമാക്കി’ തിരഞ്ഞെടുത്തത്. അവിടുത്തെ വീടുകളിലായി മോഷണം. ഈ കഴിഞ്ഞ ജനുവരി മാസം ഒമ്പതാം തീയതി മഡിവാലയിലെ ഒരു വീട്ടിൽ മോഷണം നടത്തി. എന്നാൽ മോഷമത്തിന് പിന്നാലെ ദൂരസ്ഥലത്തേക്ക് രക്ഷപ്പെടാൻ ഇയാൾക്ക് കഴിഞ്ഞില്ല, ബംഗളൂരു പോലീസ് ഇയാളെ അതിവിദഗ്ധമായി കണ്ടെത്തുകയായിരുന്നു.
ഇയാളുടെ താമസസ്ഥലം പരിശോധിച്ച പോലീസ് 180 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ,333ഗ്രാം വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഫയർ ഗൺ എന്നിവ പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളെല്ലാം ബിസ്‌ക്കറ്റുകളാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ പതിവ് അത്രേ. എന്തായാലും കാമുകിയായ നടിയേതെന്ന് ഇതുവരെ പോലീസുകാരോ ഇയാളെ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post