ഡല്‍ഹി: ലോക വനിതാദിനത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ വിമാനസര്‍വീസുമായി എയര്‍ഇന്ത്യ. രണ്ടു വൈമാനികര്‍ ഉള്‍പ്പെടെ 16 വനിതാജീവനക്കാരുമായി, ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കാണ് എയര്‍ ഇന്ത്യയുടെ വിമാനം പറക്കുന്നത്.
മാര്‍ച്ച് ആറിന് ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനം, എട്ടിന് മടങ്ങിയെത്തും. വനിതാദിനത്തിലെ ഈ സര്‍വീസ് ഭാരതത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ചിഹ്നമായിരിക്കുമെന്ന് എയര്‍ഇന്ത്യ സി.എം.ഡി അശ്വനി ലൊഹാനി പറഞ്ഞു. 15 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ചരിത്രനേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാലായിരത്തിനടുത്ത് വനിതാജീവനക്കാരാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയില്‍ ജോലിചെയ്യുന്നത്. എല്ലാ വര്‍ഷവും വനിതാദിനത്തില്‍ എയര്‍ഇന്ത്യ നടത്തിവരുന്ന ഈ പ്രത്യേക സര്‍വീസ് 1985ലാണ് ആരംഭിക്കുന്നത്. പൂര്‍ണമായും വനിതകളാല്‍ നിയന്ത്രിതമായ വിമാനസര്‍വീസ് ലോകത്ത് ആദ്യമായി നടത്തിയതിന്റെ ബഹുമതിയും എയര്‍ഇന്ത്യയ്ക്ക് സ്വന്തമാണ്.
Discussion about this post