മോദിയെ ഇകഴ്ത്താനുള്ള ശ്രമത്തില്‍ ടൈംസ് ഓഫ് ഇന്ത്യ വിജയിയെ പ്രഖ്യാപിച്ച പോള്‍ ഏഷ്യനെറ്റ് വാര്ത്തയാക്കിയെതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ മോദി അനുകൂലികളുടെ പ്രതിഷേധം. ഈ ആഴ്ച നടന്ന പ്രസംഗങ്ങളില്‍ മോദിയുടേതോ, കനയ്യകുമാറിന്റേതോ. രാഹുല്‍ ഗാന്ധിയുടേതോ മികച്ചതെന്ന ചോദ്യത്തോടെയായിരുന്നു ടൈംസ് ഓഫ് ഇന്ത്യ പോള്‍ നടത്തിയത്. നാലാം തിയതി തന്നെ ടൈസ് ഓഫ് ഇന്ത്യ ഇത സംബന്ധിച്ച് വാര്‍ത്ത നല്കി പോളിംഗ് അവസാനിപ്പിച്ചുവെന്നാണ് മോദിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മികച്ച പ്രസംഗമായി മോദിയുടെ പാര്‍ലമെന്റിന് സ്പീച്ചിനെ വായനക്കാര്‍ തെരഞ്ഞെടുത്തുവെന്ന്
വാര്‍ത്ത നല്‍കുകയും ചെയ്തു.
76 ശതമാനം പേര് മൊദിയെ പിന്തുണച്ചുവെന്നും, 19 ശതമാനം പേര് കനയ്യകുമാറിന്റെ പ്രസംഗത്തെ മികച്ചതായും, അഞ്ച് ശതമാനം പേര് രാഹുല്‍ഗാന്ധിയുടെ പ്രസംഗം മികച്ചതായി തെരഞ്ഞെടുത്തുവെന്നും ടൈംസ് ഓഫ് ഇന്ത്യാ വാര്‍ത്തയില്‍ പറയുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ടൈസ് ഓഫ് ഇന്ത്യ നല്‍കിയതുമില്ല. എന്നാല്‍ പോള്‍ ലിങ്കില്‍ കയറി വോട്ട് ചെയ്യാനുള്ള അവസരം തുടര്‍ന്നും ഉണ്ടായിരുന്നു. ആദ്യ ദിനത്തിലും രണ്ടാം ദിനം പകുതിവരെയും മോദി തന്നെയായിരുന്നു വോട്ടിംഗില്‍ മുന്നില്‍ ആ സമയത്തൊന്നും വാര്‍ത്ത നല്‍കാതിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കനയ്യകുമാര്‍ മുകളിലെത്തിയ സമയത്ത് വാര്‍ത്ത നല്‍കുകയായിരുന്നുവെന്നാണ് വിമര്‍ശനം.
പോള്‍ പൂര്‍ത്തിയാക്കി പത്രം വാര്‍ത്ത നല്കിയ സാഹചര്യത്തില്‍ പലരും വോട്ടിംഗ് മതിയാക്കിയിരുന്നു. എന്നാല്‍ ഈ സമയത്ത് കനയ്യകുമാറിനെ ഉയര്‍ത്തിക്കാട്ടുന്നവര്‍ രംഗത്തെത്തുകയായിരുന്നു. ഇതിനെ പിന്തുണച്ച ഏഷ്യാനെറ്റ് ന്യൂസ് നാണം കെട്ടുവെന്നും എതിരാളികള്‍ പറയുന്നു.
ഇപ്പോഴും ടൈംസ് ഓഫ് ഇന്ത്യ പോളിംഗില്‍ മോദി തന്നെയാണ് മികച്ച് നില്‍ക്കുന്നത്.
വെള്ളിയാഴ്ച ടൈംസ് ഓഫ് ഇന്ത്യ അവസാനിപ്പിച്ച പോള്‍ വാര്‍ത്തയാക്കിയ ഏഷ്യാനെറ്റിന്റെ നടപടി തുറന്ന പക്ഷപാതിത്വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
Discussion about this post