ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ . കെജ്രിവാളിന്റെ ശദ്ധ്ര മുഴുവനും മദ്യത്തിലായിരുന്നു. എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്ന് അണ്ണാ ഹസാരെ ആരോപിച്ചു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് അരവിന്ദ് കേജ്രിവാളിനെതിരെ അദ്ദേഹം തുറന്നടിച്ചത്.
ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും പെരുമാറ്റവും ശുദ്ധമായിരിക്കണം. ജീവിത ത്യാഗ പൂർണമായിരിക്കണം. ഇക്കാര്യം ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് സ്ഥാനാർത്ഥിയിലുള്ള വിശ്വാസം വളർത്തുന്നത്. ജനങ്ങൾക്ക് കെജ്രിവാളിനോടുള്ള വിശ്വാസം പോയി. അദ്ദേഹം ജനങ്ങളിലല്ല വിശ്വാസം പ്രകടിപ്പിച്ചത്. മദ്യത്തിലായിരുന്നു. എന്തുകൊണ്ടാണ് ഈ പ്രശ്‌നം ഉയർന്നുവന്നത്. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി.” അണ്ണാ ഹസാരെ ആരോപിച്ചു.
അദ്ദേഹം എന്റെ നിർദ്ദേശങ്ങൾ മറന്നു പണത്തിന് പിന്നാലെ ഓടിയെന്ന് അണ്ണാ ഹസാരെ തുറന്നടിച്ചു. അതേസമയം പുതിയ കെജ്രവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന്, ”ആദ്യ ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ഹസാരെ പറഞ്ഞു.
‘ഇത് നിർഭാഗ്യകരമാണ്. ഒരു വളണ്ടിയർ എന്ന നിലയിൽ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിൽ എപ്പോഴും നിങ്ങളുടെ പെരുമാറ്റവും കാഴ്ചപ്പാടുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഞാൻ എപ്പോഴും അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. നിങ്ങളുടെ ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങൾ ചെയ്യാൻ പഠിക്കുക. എപ്പോഴും സത്യത്തിന്റെ പാതയിൽ നടക്കുക. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ പണം ആയിരിന്നു ഉണ്ടായിരുന്നത്. ‘ അണ്ണാ ഹസാരെ പറഞ്ഞു.
2022 ൽ അണ്ണാ ഹസാരെ കെജ്രിവാളിന് തുറന്ന കത്തെഴുതിയിരുന്നു. നിങ്ങളുടെ സർക്കാരിന്റെ മദ്യനയത്തെക്കുറിച്ചുള്ള സമീപകാലത്തു വന്ന വാർത്തകളിൽ എനിക്ക് വേദനയുണ്ട്. മദ്യം പോലെ അധികാരവും ലഹരി ഉണ്ടാക്കുന്നു. നിങ്ങൾ അധികാരത്തിന്റെ ലഹരിയിലാണെന്ന് തോന്നുന്നു എന്ന് അദ്ദേഹം കത്തിൽ തുറന്നെഴുതി.
Discussion about this post