മധുര: ഇടത് പാര്‍ട്ടികള്‍ ജനാധിപത്യത്തില്‍ വിശ്വാസിക്കുന്നില്ലെന്നും അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആരോപിച്ചു അവര്‍ മഹാത്മഗാന്ധിയെ എതിര്‍ത്തിരുന്നവരാണ്, ഇന്ത്യയുടെ സ്വയംഭരണത്തിനും എതിരായിരുന്നു. മധുപയില് യുവമോര്‍ച്ച സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
‘ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഇടത് പാര്‍ട്ടികള്‍ അതിനെ എതിര്‍ത്തു. അക്രമത്തിലും, ഇന്ത്യാ വിഭജനത്തിലും ആണ് അവര്‍ വിശ്വസിക്കുന്നത്. രാജ്യത്തിനെതിരെ സംസാരിക്കാന്‍ അവര്‍ യോഗങ്ങള്‍ വിളിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടത് പക്ഷമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ജെഎന്‍യു വിഷയത്തില്‍ രാഹുല്ഗാന്ധിക്കെതിപെ പരോക്ഷ വിമര്‍ശനവും ജെയ്റ്റ്ലി നടത്തി. വൃത്തികെട്ട രാഷ്ട്രീയമാണ് ജഎന്‍യു വിഷയത്തില്‍ പ്രധാന പ്രതിപക്ഷ കക്ഷി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇന്നലെ അമിത്ഷായും പാഹുല്ഗാന്ധിയ്ക്കും കോണ്‍ഗ്രസിനുമെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.
Discussion about this post