രാത്രിയില് കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുകയും പകല്‍ കിടന്നുറങ്ങുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇങ്ങനെയൊരു ശീലത്തെക്കുറിച്ച് യു.കെയില്‍ എട്ടു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ സൈക്യാട്രി റിസര്‍ച്ച് ജേണലില്‍ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്.
യുകെയിലെ മധ്യവയസ്‌കരും പ്രായമായവരുമായ 70,000-ത്തിലധികം ആളുകളെയാണ് ഈ പഠനത്തിനു വിധേയമാക്കിയത്. പുലര്‍ച്ചെ ഒരു മണിക്കു മുന്‍പെങ്കിലും ഉറങ്ങാന്‍ ശീലിക്കണമെന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയ ഗവേഷകര്‍ പറയുന്നത്.
രാത്രി വളരെ വൈകി ഉറങ്ങുന്നത് മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളിലേക്കു നയിക്കുമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്. രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ, അമിതമായ ദേഷ്യം, ക്ഷീണം എന്നിവയുള്‍പ്പെടെ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സൈക്യാട്രി ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് പ്രൊഫസര്‍ ജാമി സീറ്റ്‌സര്‍ പറഞ്ഞു.
ജീവിതത്തില്‍ മോശം തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇതു കാരണാകാം. ആത്മഹത്യാ ചിന്ത, കുറ്റകൃത്യങ്ങള്‍, മദ്യം, മയക്കുമരുന്ന് ഉപയോഗം, അമിത ഭക്ഷണം എന്നിവയുള്‍പ്പെടെ ജീവിതത്തിലെ തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നത് കൂടുതലും രാത്രിയിലാണ്. സൂര്യന്‍ ഉദിക്കുന്നതിനൊപ്പം എണീക്കുന്നവര്‍ക്കാണ് ഏറ്റവും മികച്ച മാനസികാരോഗ്യം ഉള്ളതെന്ന് പഠനത്തില്‍ കണ്ടെത്തി.
ഉറക്കക്കുറവ് പരിഹരിക്കാനുള്ള വിദ്യകളും ഇവര്‍ ഉപദേശിക്കുന്നുണ്ട്.
ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വായന, ധ്യാനം, പാട്ട് കേള്‍ക്കുന്നത്, ചൂട് വെള്ളത്തിലെ കുളി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്തുടരുന്നത് പെട്ടെന്നുള്ള ഉറക്കത്തിന് സഹായിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.. ഗുണനിലവാരമുള്ള മെത്തയും തലയിണയും ഉപയോഗിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈലും ലാപ്ടോപ്പുമൊക്കെ മാറ്റിവയ്ക്കാം.
മുറിയിലെ പ്രകാശം കുറച്ച് നിശബ്ദമാക്കി നിലനിര്‍ത്തുക. ശരീരത്തിന് അനുയോജ്യമായി മുറിയിലെ തണുപ്പും ക്രമീകരിക്കുക. ഇളംനിറമുള്ള കളര്‍ തീമുകള്‍ ബെഡ്റൂമിന്റെ ഭിത്തിക്കും കര്‍ട്ടണും ഉപയോഗിക്കുക. മദ്യം, നിക്കോട്ടിന്‍, കഫീന്‍ അടങ്ങിയ പാനീയങ്ങളും അമിതമായ ഭക്ഷണവും ഉറങ്ങുന്നതിനു മുന്‍പ് ഒഴിവാക്കുക. കാരണം അവ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. പകല്‍ സമയത്ത് സജീവമായിരിക്കുകയും കിടക്കുന്നതിനു മുന്‍പ് കട്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക.
Discussion about this post