Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എന്റെ അച്ഛൻ പഴയൊരു നക്‌സലേറ്റ് ആയിരുന്നു; എല്ലാരുടെയും വീട് പോലെയല്ല എന്റേത്, വ്യത്യസ്തമാണ്; സഹോദരിയുടെ സന്യാസത്തെ കുറിച്ച് നിഖില

by Brave India Desk
Feb 13, 2025, 12:06 pm IST
in Kerala, Cinema
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: അടുത്തിടെയാണ് സിനിമ താരം നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. 2019ൽ പ്രയാഗിൽ നടന്ന അർദ്ധ കുംഭമേളയിലാണ് അഖില സന്യാസം സ്വീകരിക്കുകയും അവന്തികാ ഭാരതി എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ജുന അഖാഡയിലെ ശ്രീമഹന്ത് പരമേശ്വർ ഭാരതിയുടെ ശിഷ്യയായിട്ടായിരുന്നു അവന്തിക സന്യാസദീക്ഷ സ്വീകരിച്ചത്. സിപിഐ എം.എല്ലിന്റെ സജീവ പ്രവർത്തനായിരുന്ന എം.ആർ. പവിത്രന്റെയും കലാമണ്ഡലം വിമലാദേവിയുടേയും മകളാണ് പൂർവ്വാശ്രമത്തിൽ അഖില വിമലായിരുന്ന അവന്തിക ഭാരതി. അഖില സന്യാസം സ്വീകരിച്ച വാർത്ത പുറത്ത് വന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഇപ്പോഴിതാ, തന്റെ കുടുംബത്തെ കുറിച്ചും സഹോദരി സന്യാസം സ്വീകരിച്ചിച്ചതിനെ കുറിച്ചും ആദ്യമായി പ്രതികരിക്കുകയാണ് നിഖില വിമൽ. സഹോദരി സന്യാസം സ്വീകരിച്ചത് മറ്റുള്ളവർക്ക് ഒരു അത്ഭുതമായി തോന്നാമെങ്കിലും തന്റെ വീട്ടിൽ അതൊരു സാധാരണ കാര്യം മാത്രമാണെന്ന് പറയുകയാണ് നിഖില. തന്റെ ചേച്ചിയായത് മാത്രമാണ് അവർക്ക് ഉണ്ടായ ഒരേയൊരു ബുദ്ധിമുട്ട്. ചേച്ചിയുടെ തീരുമാനത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും നിഖില പറഞ്ഞു.

സാധാരണ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന ജീവിതമല്ല എന്റേത്. കുറച്ച് വ്യത്യാസമാണ്. എന്തൊക്കെ ചെയ്താലും പണി കിട്ടും എന്ന തരത്തിലുള്ള ഒരു ലൈഫാണ് എന്റേത്. പക്ഷേ, എനിക്കത് ശീലമായി കഴിഞ്ഞു’- നിഖില പറഞ്ഞു.

ചേച്ചി സന്യാസം സ്വീകരിച്ചു എന്നുള്ളത് നിങ്ങൾ ഇപ്പോഴാണ് കേൾക്കുന്നത്. എന്നെ സംബന്ധിച്ച് എനിക്കിത് കുറേ നാളായി അറിയാം.. നമ്മുടെ വീട്ടിലുള്ള ഒരാൾ പെട്ടെന്ന് പോയി ഒരു ദിവസം സന്യാസം സ്വീകരിച്ചതല്ല. എന്റെ ചേച്ചി ആയതാണ് ഈയടുത്ത കാലത്തായി അവൾ നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്. അവൾ ഭയങ്കര എഡ്യൂക്കേറ്റഡ് ആണ്. പിഎച്ച്ഡി കഴിഞ്ഞ്, പോസ്റ്റ് ഡോക്ക്ടറേറ്റ് കഴിഞ്ഞ് ഫുൾ ബ്രൈറ്റ് സ്‌കോളർഷിപ്പ് കിട്ടി, ജെആർഎഫ് ഒക്കെയുള്ള അക്കാദമിക്‌സിൽ വലിയ നിലയിൽ നിൽക്കുന്ന ആളാണ്. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ അവളെടുക്കുന്ന ചോയ്‌സിനെ നമ്മൾ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് 36 വയസായി. ആ പ്രായമുള്ള ഒരാൾ അവരുടെ ജീവിതത്തിൽ എടുക്കുന്ന ഒരു തീരുമാനത്തെ ചോദ്യം ചെയ്യരുത്. അവൾ ആരോടും പറയാതെ പോയി പെട്ടെന്ന് ഒരു ദിവസം ചെയ്ത കാര്യമല്ല. അവൾ ആത്മീയമായി വളരെ താത്പര്യമുള്ളയാളായിരുന്നു. അവൾ ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാ കാര്യങ്ങളും െചയ്താണ് അവൾ പോയത്’- നിഖി പറയുന്നു.

താൻ സിനിമയിൽ എത്തിയതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അതുപോലെ തന്നെയാണ് ചേച്ചിയുടെ കാര്യവും. ചേച്ചിയുടെ തീരുമാനത്തിൽ താൻ വളരെ സന്തോഷവതിയാണ്. അവളുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനം ശരിയായി മാത്രമേ എടുക്കൂ എന്ന് തനിക്ക് ഉറപ്പുണ്ട്. താനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എങ്കിൽ അതൊരു 50 ദിവസം ചർച്ച ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ്. പക്ഷേ, അവൾ ചെയ്തത് ഒരു വാർത്താ പ്രാധാന്യവും ഇല്ലാത്ത കാര്യമാണ്. അവൾ അവളുടെ ജീവിതത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. എല്ലാവരും ഞെട്ടിയോ എന്ന് തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ, താൻ ഞെട്ടിയിട്ടില്ല. അങ്ങനെയൊരു അത്ഭുതമൊന്നും തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.

എല്ലാവരുടെയും വീട്ടിലെ പോലെയല്ല, തന്റെ വീട്ടിലെ കാര്യങ്ങളെല്ലാം വ്യത്യസമാണ്. എന്റെ അച്ഛൻ നക്‌സലൈറ്റായിരുന്നു. നക്‌സലേറ്റിന്റെ മോൾ എങ്ങനെ സന്യാസിയായി എന്ന് ചിലർ ചോദിക്കും. താൻ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആൾക്കാരുടെ ചോയിസല്ലേ. നോർമലായ ഒരു വീടല്ല തന്റേത്. തന്റെ വീട്ടിൽ നോർമലായിട്ട് അമ്മ മാത്രമേയുള്ളൂ. വീട്ടിൽ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. വീട്ടുകാർക്കില്ലാത്ത ഞെട്ടൽ നാട്ടുകാർക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്ന് നിഖില വിമൽ കൂട്ടിച്ചേർത്തു.

Tags: Nikhila vimalakhila vimalAVANTHIKA BHARATHY
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies