കണ്ണൂർ: ബ്രണ്ണൻ കോളേജിൽ വാലന്റൈൻസ് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി എത്തിയ എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ് പിഎസിന് ചുട്ടമറുപടിയുമായി എബിവിപി നേതാവ് അഭിനവ് തൂണേരി. തിരുവനന്തപുരം യൂണിവേഴ്‌സ്റ്റി കോളേജിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യപിച്ച് നൃത്തം ചെയ്‌തെന്ന് കരുതി കേരളത്തിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും അങ്ങനെ അല്ലെന്ന് അഭിനവ് ഓർമ്മിപ്പിച്ചു. ലഹരിയ്ക്കടിമയെന്ന് സിപിഎം നേതാവ് വിശേഷിപ്പിച്ച വിദ്യാർത്ഥി സ്‌പോർട്‌സ് ചാമ്പ്യൻ ആണെന്നും അദ്ദേഹം പറഞ്ഞു.
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ക്യാമ്പസിൽ കോളേജ് യൂണിയൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. കൂട്ടമായി നിൽക്കുകയായിരുന്നു എബിവിപി- കെഎസ്‌യു പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. എബിവിപി- കെഎസ്‌യു പ്രവർത്തകർ ഇത് പ്രതിരോധിച്ചു. ഇതോടെ ക്യാമ്പസ് സംഘർഷഭരിതം ആകുകയായിരുന്നു.
എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിൽ എബിവിപി നേതാവും ഗുസ്തി ചാമ്പ്യനുമായ ഗോകുലിന് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോകുലിനെയും എബിവിപി പ്രവർത്തകരെയും ലഹരി മാഫിയ സംഘം എന്നായിരുന്നു സിപിഎം നേതാവ് സഞ്ജീവ് ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചുട്ടമറുപടിയുമായി എബിവിപി നേതാവ് രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Sfi കണ്ണൂർ ജില്ലാ സെക്രട്ടറിയോട്,
ബ്രണ്ണൻ കോളേജിലെ ളെശ നടത്തുന്ന ഓരോ അക്രമത്തിനു ശേഷവും മണിക്കൂറുകൾക്കുള്ളിൽ പുറത്തിറക്കുന്ന സിനിമകഥകളെ വെല്ലുന്ന ന്യായീകരണ പോസ്റ്റുകൾ അല്പം വൈകിയോ എന്നൊരു സംശയം….
ഇന്നലെ ബ്രണ്ണൻ കോളേജിൽ sfi നടത്തിയ അക്രമങ്ങളിൽ പരിക്കുപറ്റിയ രണ്ടാം വർഷ വിദ്യാർത്ഥി ഗോകുൽ എബിവിപി പ്രവർത്തകൻ തന്നെയാണ്.
അത് പറയുന്നതിൽ ഞങ്ങൾക്ക് അഭിമാനം മാത്രമേ ഉള്ളു..
കണ്ണൂർ യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ് ഗോകുൽ.
ഗുസ്തിയും അതിറ്റിക്‌സിലും ഒരുപോലെ മികവ് തെളിയിച്ചവൻ.
ചെറുപ്പം മുതലേ കായിക മേഖലയുമായി ചേർന്ന് നിന്ന് ഭക്ഷണക്രമം പോലും ക്രമീകരിച്ച് ജീവിക്കുന്ന ഗോകുൽ എങ്ങനെയാണ് ലഹരി ഉപയോഗിക്കുന്നത്????
ഏത് പോലീസ് സ്റ്റേഷനിലാണ് ഗോകുലിനു നേരെ കേസ് നിലനിൽക്കുന്നത്?
ആരെ പുറത്താക്കാനാണ് കോളേജിൽ അറിയിപ്പ് ലഭിച്ചത്??
എവിടെയാണ് എബിവിപി ലഹരിയുമായി ക്യാമ്പസിലെത്തുന്നത്?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ sfi ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യപിച്ചു നൃത്തം ചെയ്തെന്ന് വച്ച് കേരളത്തിലെ വിദ്യാർത്ഥി സംഘടനകളൊക്കെ അത്തരക്കാരാണെന്ന് കരുതരുത്.
തള്ളൊക്കെ മയത്തിലാവാം…
ടളശ യുടെ പരിപാടിയിൽ പങ്കെടുക്കാത്തവർ, sfi പറയുന്നത് ചെയ്യാത്തവർ അവരൊക്കെ അരാഷ്ട്രീയ വാദികളും ലഹരിക്കടത്തുകാരും പീഡന വീരന്മാരുമാക്കുന്ന ചീഞ്ഞ രാഷ്ട്രീയം അവസാനിപ്പിച്ച് ഭയപ്പാടില്ലാത്ത ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്…
കഴിഞ്ഞ വർഷം ബ്രണ്ണനിൽ വിദ്യാർത്ഥികളെ കല്ലെറിഞ്ഞവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം
Discussion about this post