ന്യൂഡൽഹി: ഇന്ത്യയിലെമ്പാടും വേരുറപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. നാഗ്പൂരിലെ ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്‌റ്റോടെ, രാജ്യം മുഴുവൻ ലുലു ഗ്രൂപ്പിനെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാഗ്പൂർ കൂടാതെ, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ പ്രൊജക്ടിനായുള്ള ആസൂത്രണങ്ങൾ നടത്തിവരികയാണെന്ന് ലുലു ഗ്രൂപ്പ് ചൈയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 5 ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ പങ്കാളികളാവാൻ ഞങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്ന് അഹമ്മദാബാദിൽ യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഇത് കൂടാതെ, വിശാഖപട്ടണത്ത് മറ്റൊന്നിനായുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ഇത് കൂടാതെ, നാഗ്പൂരിൽ പുതിയ പ്രൊജക്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു’ – യൂസഫ് അലി വ്യക്തമാക്കി.
വിശാഖപട്ടണത്ത് പുതിയ മാൾ യാഥാർത്ഥ്യമാക്കുന്നതിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ പിന്തുണയോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ലുലു ഗ്രൂപ്പിന് നാഗ്പൂർ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി ഉയർന്നു വന്നിട്ടുണ്ട്. തങ്ങളുടെ മുൻഗണനകളിലൊന്ന്. അതിനാൽ തന്നെ, നാഗ്പൂരിൽ പുതിയ പദ്ധതി വിപുലീകരിക്കാനാണ് തങ്ങളുടെ ആദ്യ ലക്ഷ്യം. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം സൾോദര തുല്യമാണ്. നമ്മുടെ പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തിൽ ഖത്തർ അമീറിനെ സ്വീകരിച്ചത് കണാനിടയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തിയാണ് ഇത് കാണിക്കുന്നത്. ഇന്ത്യ അതിവേഗം വളരുകയാണ്. ഖത്തർ അതിന്റെ പ്രധാനപങ്കാളികളിലൊന്നാണ്. നിർമിത ബുദ്ധി, ഡിജിറ്റലൈസേഷൻ, ഐടി, ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ അവർ ആഗ്രഹിക്കുന്നുവെന്നും യൂസഫ് അലി വ്യക്തമാക്കി.
ലുലു ഗ്രൂപ്പ് ഇന്ത്യയിൽ സാന്നിധ്യം തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറവ്യാപാരം, ഭക്ഷ്യസംസ്‌കരണ നിക്ഷേപം എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post