പറയുമ്പോൾ തന്നെ രോമാഞ്ചം വരുന്നു….. എന്ന് നമ്മൾ ഇടയ്ക്കിടെ പറയാറുണ്ട്. എന്താണ് ഈ രോമാഞ്ചം എന്ന് പറയുന്നത്… ?
സന്തോഷം ഭയം ആക്സ്മികമായി ഉണ്ടാകുന്ന ഷോക്ക് തുടങ്ങിയ വികാരങ്ങൾ കൊണ്ടോ മറ്റു സാഹചര്യങ്ങൾ കൊണ്ടോ ശരീരം കോൾമയിൽ കൊള്ളുന്നതിനെയാണ് രോമാഞ്ചം എന്ന പറയുത്. എന്നാൽ ഇവ കുറച്ച് നിമിഷം മാത്രമേ ശരീരത്തിൽ നിലനിൽക്കുകയുള്ളൂ.
രോമങ്ങളോടു ചേർന്നുള്ള വളരെ ചെറിയ മസിലുകൾ സങ്കോചിക്കുന്നതു മൂലമാണ് രോമാഞ്ചം ഉണ്ടാവുന്നത്. ഈ സങ്കോചം ചർമ്മത്തിന്റെ ഉപരിതലത്തിൽ ചെറിയ തോതിലുള്ള താഴ്ച ഉണ്ടാക്കുന്നു. ഇത് തൊട്ടടുത്തുള്ള ചർമ്മഭാഗത്തെ പുറത്തേക്ക് തള്ളുകയും രോമങ്ങൾ എഴുന്നേറ്റ് നിൽക്കാൻ കാരണമാവുകയും ചെയ്യുന്നു . വല്ലാതെ തണുപ്പുള്ള സമയങ്ങളിൽ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടാതിരിക്കാൻ ശരീരം തന്നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് രോമാഞ്ചം ഉണ്ടാകുന്നത്. ശരീരത്തിൽ രോമങ്ങൾ ചൂട് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മാനസികസമ്മർദ്ദം ഉണ്ടാകുമ്പോൾ ചിലർക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ ശരീരം അഡ്രിനാലിൻ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ രക്തത്തിൽ കലരുമ്പോൾ രോമാഞ്ചം ഉണ്ടാകും. രോമങ്ങളോടു ചേർന്നുള്ള വളരെ ചെറിയ മസിലുകൾ സങ്കോചിക്കുന്നതു മൂലമാണ് രോമാഞ്ചം ഉണ്ടാകുന്നത്.
രോമാവൃതമായ ശരീരമുള്ള മൃഗങ്ങൾക്ക് ഈ പ്രതിഭാസം ഗുണപ്രദമാണ്. ഇതു മൂലം അവയുടെ ശരീരത്തിനു മുകളിലുള്ള വായുവിന്റെ പാളിക്ക് വികാസം ഉണ്ടാവുകയും തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.മൃഗങ്ങൾ ഭയപ്പെട്ടിരിക്കുന്ന അവസരത്തിൽ അല്ലെങ്കിൽ ആക്രമണോത്സുകരായിരിക്കുന്ന അവസരത്തിൽ ഇതു സംഭവിക്കാറുണ്ട്. മുള്ളൻപന്നിയുടെ മുള്ളുകൾ ഉയർന്നു നിൽക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്.
Discussion about this post