തിരുവനന്തപുരം: കുംഭമേളയ്ക്ക് പോയിരുന്നുവെന്നും, എന്നാൽ ചൊറി പിടിയ്ക്കുമോയെന്ന് കരുതി ത്രിവേണിയിൽ സ്‌നാനം ചെയ്തില്ലെന്നും ഫുട്‌ബോൾ താരം സി.കെ വിനീത്. കുംഭമേളയ്ക്ക് മതിയായ സൗകര്യങ്ങൾ ഒന്നും സർക്കാർ ഒരുക്കിയിരുന്നില്ല. കുംഭമേള എത്ര വലിയ സംഭവം അല്ലെന്നും വിനീത് പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച ക അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വിനീതിന്റെ പരാമർശം.
കുംഭമേള എന്തോ വലിയ സംഭവം ആണെന്ന് കരുതിയാണ് പ്രയാഗ് രാജിലേക്ക് പോയത്. എന്നാൽ പോയപ്പോൾ അത്ര വലിയ സംഭവം ഒന്നും അല്ലെന്ന് വ്യക്തമായി. വലിയ ആൾക്കൂട്ടം അവിടെ കാണാം. അവിടെ വിശ്വാസികൾക്ക് പലതും ചെയ്യാനും ഉണ്ടാകും. വളരെ വൃത്തികെട്ട വെള്ളം ആണ് അവിടെ ഉള്ളത്. ഈ വെള്ളത്തിലാണ് ആളുകൾ കുളിക്കുന്നത്. ഇത്രയും വൃത്തികെട്ട വെള്ളത്തിൽ കുളിക്കാൻ താത്പര്യം ഇല്ല. ചൊറിവന്നിട്ട് തിരിച്ചുവരാനും താത്പര്യം ഇല്ല. അതുകൊണ്ടാണ് കുളിക്കാതിരുന്നത്.
ഒരു ഭാഗത്ത് നാഗസന്യാസിമാർ ഉണ്ട്. മറ്റൊരു ഭാഗത്ത് കുളിക്കാൻ വേണ്ടി വന്ന ആളുകളും. ഇനി മറ്റൊരു വിഭാഗം കൂടി ഉണ്ട്. 40 കോടി ജനങ്ങൾവരുമെന്ന് അറിഞ്ഞ് അവരെ ഉപജീവനമാർഗ്ഗം ആക്കിയവരാണ് ഈ വിഭാഗം. അവരാണ് അവിടെ എന്നെ ആകർഷിച്ചത്.
ഇത്രയും ആളുകൾ വരുന്നതിന് വേണ്ടിയുള്ള പിആർ വർക്ക് അവിടെ നടന്നിട്ടുണ്ട്. ആളുകളെ ഉൾക്കൊള്ളുന്നതിനുള്ള യാതൊര സൗകര്യവും അവിടെ ഒരുക്കിയിട്ടില്ല. വിശ്വാസികൾ ഞാൻ പറയുന്നത് എതിർക്കും. അവർ നരേന്ദ്ര മോദി കീ ജയ്, യോഗീ കി ജയ് എന്നേ പറയുകയുള്ളൂ എന്നും വിനീത് കൂട്ടിച്ചേർത്തു.
അതേസമയം വിനീതിന്റെ പരാമർശത്തിനെതിരെ വിശ്വാസികൾ വ്യാപകമായി രംഗത്ത് എത്തിയിട്ടുണ്ട്. വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരാമർശമാണ് ഇതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ പ്രതികരിച്ച് പ്രമുഖരം രംഗത്ത് എത്തിയിട്ടുണ്ട്.
Leave a Comment