വിവാഹ ചടങ്ങിനിടെ വച്ച പാട്ട് ഇഷ്ടമായില്ല; വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചു കൊന്നു

Published by
Brave India Desk

ബറേലി: വിവാഹ ചടങ്ങിനിടെ വച്ച പാട്ട് ഇഷ്ടമാവാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം എത്തിയത് കൊലപാതകത്തിലേക്ക്. സംഘര്‍ഷത്തെ തുടര്‍ന്ന്, വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചു കൊന്നു.

ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മില്‍ വാക്കു തർക്കമുണ്ടാവുകയായിരുന്നു. തർക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കൾ ഇടപെട്ട് വിഷയം പറഞ്ഞു തീര്‍ത്തു. ഇതിന് പിന്നാലെ ചടങ്ങുകൾ വീണ്ടും നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടാവുന്നത്. 

സുമിതും മറ്റ് രണ്ടുപേരും ചേർന്നാണ് ആശിഷിനെ വെടിവച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു വെടിവയ്പെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കൾ വിശദമാക്കി. 

Share
Leave a Comment

Recent News