മുംബൈ: അടുത്തിടെയാണ് അംബാനിയുടെ വീട്ടിലെ പാചകക്കാരൻ വാങ്ങുന്ന ശമ്പളത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ അംബാനിയുടെ വീട്ടിൽ ഒരു ജോലി കിട്ടുമോ എന്നായി പലരുടെയും മനസിലെ ചോദ്യം. നമ്മുടെ നാട്ടിൽ കോർപ്പറേറ്റ് ജോലി ചെയ്യുന്നവരെക്കാൾ കൂടുതലാണ് അംബാനിയുടെ വീട്ടിലെ ജോലിക്കാർ വാങ്ങുന്ന ശമ്പളം.
മുംബൈയിൽ ആണ് അമ്പാനിയുടെ ആഡംബര വസതിയായ ആന്റീലിയ ഉള്ളത്. ഇവിടെ വീട്ടു ജോലികൾക്ക് മാത്രമായി 600 ലധികം ആളുകൾ ഉണ്ടെന്നാണ് വിവരം. ഇവർക്കെല്ലാം മികച്ച ശമ്പളവും ലഭിക്കുന്നുണ്ട്. ഇതിന് പുറമേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. നമുക്കും അംബാനിയുടെ വീട്ടിലെ ജോലിക്കാർ ആകാം. എന്നാൽ ഇതിന് ചില കടമ്പകൾ കടക്കാനുണ്ട്.
മറ്റ് ജോലികളിൽ പ്രവേശിക്കണം എങ്കിൽ അഭിമുഖ പരീക്ഷ മാത്രം പാസായാൽ മതിയാകും. എന്നാൽ ആന്റീലിയയിൽ എഴുത്ത് പരീക്ഷയും അഭിമുഖ പരീക്ഷയും പാസാകണം എന്നാണ് വിവരം. ബിരുദം ആണ് ജോലിക്കായ് അപേക്ഷിക്കേണ്ടതിന്റെ അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ക്ലീനിംഗ് ജോലിയ്‌ക്കോ, പാചകത്തിനായോ ആണ് അപേക്ഷിക്കുന്നത് എങ്കിൽ ഇതുമായി ബന്ധപ്പെട്ടുള്ള കോഴ്‌സ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റുകളിൽ സൂക്ഷ്മ പരിശോധന നടത്തും. ഇതും പരീക്ഷകളിലെ പ്രകടനവും മികച്ചതാണെങ്കിൽ മാത്രമാണ് ജോലി ലഭിക്കുക.
ജോലി ലഭിച്ചാൽ രണ്ട് ലക്ഷം വരെയാണ് ശമ്പളമായി ലഭിക്കുക. ജോലി അനുസരിച്ച് ഇതിൽ വ്യത്യാസം ഉണ്ടാകും. സുരക്ഷാ ഉദ്യോഗസ്ഥനായിട്ടാണ് നിങ്ങൾ ജോലി ചെയ്യുന്നത് എങ്കിൽ 14,563 രൂപ മുതൽ 55,869 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഡ്രൈവർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക. ഷെഫിനും രണ്ട് ലക്ഷം രൂപയാണ് വേതനം. എക്‌സ്പീരിയൻസിന് അനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കും. മികവിന് അനുസരിച്ച് വർഷാ വർഷം ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാകും.
Leave a Comment